ജോസ് ടോമിന് രണ്ടിലയില്ല .സ്വതന്ത്രനായി മത്സരിക്കും

Loading...

പാലാ:പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം യൂ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും .കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ജോസ് ടോമിന് പത്രിക സമർപ്പിക്കാൻ ആകില്ലെന്ന് വരണാധികാരി നിലപാടെടുത്തു . ഇതോടെ മൂന്നുപതിറ്റാണ്ടുകൾക്കു ശേഷം കേരള കോൺഗ്രസിന് പാലാ മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥി ഇല്ലാതായി . കേരള കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല .അതുകൊണ്ട് തന്നെ കേരള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ജോസ് ടോമിനെ അഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത് .

കെ എം മാണിയുടെ വേർപാടിന് ശേഷം ആദ്യം വരുന്ന തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം നഷ്ടമായത് ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടിയായി .സ്ഥാനാർത്ഥി നിർണയം തൊട്ട്‌ കേരള കോൺഗ്രസിൽ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിൽ എതിർപ്പുകൾ ശക്തമായിരുന്നു .അവസാനം ആണ് വരണാധികാരിയുടെ തീരുമാനം വന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം