ഇന്ത്യയുടെ ദേശീയഗാനം പാടി പാകിസ്താന്‍ ആരാധകന്‍; അതിരുകള്‍ ഭേദിച്ച സൗഹൃദ വീഡിയോ വൈറല്‍

Loading...

ക്രിക്കറ്റിന് യാതൊരു അതിരുകളുമില്ലെന്നാണ് ലോകത്തിന്റെ വിശ്വാസം. ഭാഷയോ സംസ്‌കാരമോ കളി ആരാധകര്‍ക്ക് വിഷയമേ അല്ല. ആ വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന നല്ല കാഴ്ചയുടെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്താനും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോള്‍ ഇരു രാജ്യങ്ങളും ആവേശത്തോടയാണ് കളിയെ സമീപിച്ചത്.

എന്നാല്‍ ഒട്ടേറെ രസകരും മാതൃകാപരവുമായ കാഴ്ചകളും പിറന്ന മത്സരം ആയിരുന്നു കഴിഞ്ഞത്. അതിനിടെ കളികാണാനെത്തിയ ഒരു പാക് ആരാധകനില്‍ ക്യാമറക്കണ്ണുകള്‍ ഉടക്കി. പാകിസ്താന്റെ ജേഴ്‌സി അണിഞ്ഞെത്തിയ ആരാധകന്‍ ഇന്ത്യയുടെ ദേശീയഗാനത്തിന് ചുണ്ടുകള്‍ ചലിപ്പിക്കുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിനൊപ്പം ദേശീയഗാനം ചൊല്ലുമ്പോള്‍ സ്റ്റേഡിയത്തിലുള്ള പാക് ആരാധകര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ബഹുമാനിക്കുന്നതും വീഡിയോയില്‍ കാണാം.

മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോഴായിരുന്നു സംഭവം. മത്സരം കാണാനെത്തിയ ഒരു പാക് ആരാധകനും ഇന്ത്യയുടെ ദേശീയഗാനം ഏറ്റുപാടി.

Loading...