പാക്‌ വിമാനപകടം ; മരിച്ചവരുടെ എണ്ണം 97 ആ​യി

Loading...

പാകിസ്താനില്‍ ഇന്നലെയുണ്ടായ വിമാന അപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആ​യി. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 8303 വിമാനം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് തകര്‍ന്ന് വീണത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലുണ്ടായിരുന്ന 92 പേര്‍ മരിച്ചതായാണ് പാക് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

ദ്രുത കര്‍മ്മ സേനയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 92 മൃതദേഹങ്ങളും കണ്ടെടുത്തത്. ഇതില്‍ 60 മൃതദേഹങ്ങള്‍ കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാഡ്ജുവേറ്റ് മെഡിക്കല്‍ സെന്ററിലേക്കും 32 മൃതദേഹങ്ങള്‍ സിവില്‍ ഹോസ്പിറ്റലിലേക്കും മാറ്റി. അതേ സമയം പൂര്‍ണമായി കത്തിനശിച്ച 19 പേരുടെ മൃതദേഹങ്ങല്‍ തിരിച്ചറിയാനായിട്ടില്ല.

അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലാന്റിങ്ങിന് അഞ്ചുമിനിറ്റ് മാത്രം മുന്‍പ് കറാച്ചിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്.

അപകടസമയത്ത് 91 യാത്രക്കാരും 7 ജീവനക്കാരുമടക്കം 98 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാല്‍ നിരവധി ആളുകള്‍ വിമാനത്തിന് അടിയില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത് .

അപകടത്തിന് തൊട്ടുമുന്‍പ് വിമനത്തിന് സാങ്കേതിക പ്രശ്നങ്ങളുള്ളതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണന്നും പാകിസ്താന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം അപകടത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തിയ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ട്വിറ്ററില്‍ കുറിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം