പടച്ചവനുവേണ്ടി മേനോന്‍റെ വീട് ; മതവെറി പരത്തുന്നവര്‍ അറിയണം പാനൂരിലെ ഈ സംഭവം

Loading...

പത്മശ്രീ മേനോന്റെ നിര്യാണത്തിൽ വേദനയോടെ മൊകേരി നൊച്ചോളി പളളി മഹല്ല് നിവാസികളും നാട്ടുകാരും. പ്രദേശത്തെ ഒന്നര നൂറ്റാണ്ടിലേറേ പഴക്കമുള്ള നെച്ചോളി പള്ളി കാലപഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്നപ്പോൾ. പള്ളി പുതുക്കി പണിയണമെന്നത് പ്രദേശവാസികളുടെ അദമ്യമായ ആഗ്രഹമായിരുന്നു. കമ്മിറ്റിക്കാർ തങ്ങളുടെ ആഗ്രഹം നാട്ടുകാരനും പള്ളികമ്മിറ്റിയുടെ ഭാരവാഹിയും ഖത്തറിലെ സഫാരി ഗ്രൂപ്പിന്റെ മനേജരുമായ കെ സൈനുൽ ആബിദിനെ അറിയിക്കുകയായിരുന്നു.

ആബിദ് തന്റെ പ്രിയ സുഹൃത്തും ഖത്തറിലെ പ്രമുഖ വ്യവസായി മായ മേനോനോട് പള്ളി പുനർനിർമ്മിക്കാൻ സഹായിക്കണമെന്ന് ആവശ്യപെട്ടപ്പോൾ പള്ളി നിർമ്മിച്ച് നൽകാൻ സന്നദ്ധമാണെന്ന് അറിയിക്കുകയാണ് ഉണ്ടായത്. പിന്നീട് എല്ലാം പെട്ടന്നായിരുന്നു.
പഴയ പള്ളിയുടെ സ്ഥാനത്ത് ഉയർന്നു സുന്ദരമായ പള്ളി.

ആസുരമായ കാലത്ത് മതേ രത്വത്തിന്റെ ഉത്തമ നിർദർശനമായി നെച്ചോളി പള്ളി മലയാളിയുടെ മനസ്സിൽ അന്ന് ഇടം പിടിച്ചു.
2011 സപ്തംബർ 17ന് മസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പള്ളി വിശ്വാസികൾക്ക് തുറന്ന് കൊടുത്തു. ഉദ്ഘാട നോത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അന്ന് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു.

മേനോൻ കാണിച്ച മഹിതമായ മാതൃകക്ക് സാക്ഷികളാകാൻ ഇ അഹമ്മദ്, എം പി അബ്ദുസമദ് സമദാനി, ഗാനരചയിതാവ് കൈതപ്രം ദാമോധരൻ നമ്പൂതിരി, പ്രൊഫ ആലി കുട്ടി മുസല്യാർ, അഡ്വ പി എസ് ശ്രീധരൻപിള്ള ഉൾപ്പടെയുള്ള പ്രമുഖർ സംബന്ധിച്ചിരുന്നു.
മേനോൻ വിടവാങ്ങിയെങ്കിലും മൊകേരി നിവാസികളുടെ മനസ്സിൽ നെച്ചോളി പള്ളിയുടെ മിനാരം പോലെ ഉയർന്ന് നിൽക്കും കാലങ്ങളോളം മേനോന്റെ സൽപ്രവൃത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം