കോൺഗ്രസ്സ് നേതാവ് പി .രാമകൃഷ്ണൻ അന്തരിച്ചു

Loading...

കണ്ണൂർ: മുൻ ഡി സി സി പ്രസിഡൻറും കെ പി സി സി ജനറൽ സെക്രട്ടറിയുമായ പി.രാമകൃഷ്ണൻ കണ്ണുരിൽ അന്തരിച്ചു.78. വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി. ചികിത്സയിലായിരുന്നു.

1981ൽ ഡിസിസി പ്രസിഡന്റായിരുന്നു. തുടർന്ന് 2009 മുതൽ 2014 വരെ വീണ്ടും കണ്ണൂർ ഡി സി സി പ്രസിഡന്റായിരുന്നു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതിയംഗം.കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയരക്ടർ, കേരള കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു.

പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും എം എൽ എ യുമായിരുന്ന പരേതനായ പി.ഗോപാലൻ സഹോദരനാണ്
ഭാര്യ ഷൈമ ലത, മക്കൾ ദിവ്യശ്രീകുമാർ, ദീപ ഷാജി, ദീപക് കൃഷ്ണ. സംസ്കാരം നാളെ 11.30 ന് പയ്യാമ്പലത്ത് നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം