പി ജയരാജന് കരുത്താവുക തലശ്ശേരിയും കൂത്തുപറമ്പും

Loading...

വടകര ജയിക്കുമെന്ന് സിപിഎമ്മും എല്‍ ഡി എഫും ഉറപ്പിക്കുന്നത് തലശ്ശേരി , കൂത്തുപറമ്പ് മണ്ഡലങ്ങളിലെ രാഷ്ട്രീയ അടിത്തറയുടെ കരുത്തില്‍ .

തലശ്ശേരി മണ്ഡലത്തില്‍ തലശ്ശേരി നഗരസഭയും ,ചൊക്ലി ,എരഞോളി , കതിരൂര്‍ ,ന്യൂമാഹി , പന്യന്നൂര്‍ , എന്നീ പഞ്ചായത്തുകളാണ് .ഇവിടെ 2014 ലിലെ പാര്‍ല്മെന്‍റ് തെരഞ്ഞെടുപ്പില്‍ 23000  ല്‍ പരം വോട്ടും 2016  ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍   34000 ല്‍ പരം വോട്ടും എല്‍ ഡി എഫിന്റെ ലീഡുണ്ട് .

കടവത്തൂര്‍ , കല്ലിക്കണ്ടി , പാട്യം, പാനൂര് ,പാറാട് ,പെരിങ്ങത്തൂര്‍,മൊകേരി ,എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്ന കൂത്തുപറമ്പ് മണ്ഡലത്തില്‍ 2014  ലെ പാര്‍ല്മെന്‍റ് തെരഞ്ഞെടുപ്പില്‍ 4725 വോട്ടിന്റെയും 2016  ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12000 ല്‍ പരം വോട്ടിന്റെയും ലീഡ് എല്‍ ഡി എഫിനുണ്ട് .

മണ്ഡലത്തിലെ മറ്റു നിയമ സഭാ മണ്ഡലങ്ങളായ ,വടകര, നാദാപുരം കുറ്റ്യാടി, പേരാമ്പ്ര ,കൊയിലാണ്ടി ,എന്നിവിടങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനും ലോകസഭയില്‍ യു ഡി എഫിനും മുന്‍‌തൂക്കം ലഭിക്കുന്നതാണ് സമീപ കാല ചരിത്രം .എന്നാല്‍ തലശ്ശേരി ,കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ കൂടി 50000 വോട്ടിന്‍റെ  ലീഡാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത് ഇതുവഴി മറ്റു മണ്ഡലങ്ങളിലെ യു ഡി  എഫ് ലീഡ് മറികടക്കാം എന്ന് ഇടത് കേന്ദ്രങ്ങള്‍  കരുതുന്നത് .കഴിഞ്ഞ തവണ ഷംസീറിന് ലഭിക്കാതെ പോയ പാര്‍ട്ടി വോട്ടുകളും , ജനതാ ദള്ളിന്‍റെ വോട്ടും കൂടിയാകുമ്പോള്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയം സുനിശ്ചിതമാണെന്ന് എല്‍ ഡി എഫ് വിലയിരുത്തുന്നു.

 

 

ഒരു വെടിക്ക് രണ്ട് പക്ഷി.വടകരയിൽ ബി.ജെ.പി തന്ത്രം എന്ത് ? ആകാംക്ഷയോടെ നോക്കി കാണുകയാണ് കേരളം…………………

വീഡിയോ കാണാം 

Loading...