കണ്ണൂര്‍ : ഫേസ്ബുക്കില്‍ തന്റെ മകന് ജെയിന് രാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജന്.
എഫ്ബി പോസ്റ്റ് പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്റെ വാക്കുകള്‍.
‘ഏത് സാഹചര്യത്തിലാണ് മകന് അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്’ എന്നാണ് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
‘ഇരന്ന് വാങ്ങി ശീലമായിപ്പോയി’ എന്നായിരുന്നു ജെയിൻ രാജിൻറെ ഫേസ്ബുക്ക് കുറിപ്പ്. ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പി ജയരാജന് പ്രതികരണവുമായി രംഗത്തെത്തിയത്.
News from our Regional Network
English summary: P Jayarajan responds to his son's Facebook post.