Categories
tech

വരുന്നു ”ഒസാപ്പ് “; ഓട്ടോറിക്ഷകളും ഇനി വിരൾ തുമ്പിലേക്ക്

കൊച്ചി: യാത്രക്കാർക്ക് വേണ്ടി വരുന്നു ”ഒസാപ്പ് “. ഇനി ഓട്ടോറിക്ഷകളും വിരൾ തുമ്പിലേക്ക് .

യാത്രയ്ക്കായി ഓട്ടോറിക്ഷ തിരയുന്നവർക്ക് ഇനി വിരൽത്തുമ്പിൽ ഓട്ടോ ബുക്കിങ്‌ ലഭിക്കും.

ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഓസ (ഓട്ടോ സവാരി) മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ്‌ ബുക്കിങ്‌ ലഭിക്കുക.

ടെക്നോവിയ ഇൻഫോ സൊലൂഷൻസ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ്‌ ആപ്‌ ഒരുക്കിയിരിക്കുന്നത്‌.

“ഓസ’ ലോഗോ പ്രകാശനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കോവിഡ്‌ മാനദണ്ഡങ്ങളുടെ ഭാഗമായി ഓൺലൈനിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് എം ബി സ്യമന്തഭദ്രൻ അധ്യക്ഷനായി.

യാത്രികൻ നിൽക്കുന്നിടത്ത് ഓട്ടോറിക്ഷ ആവശ്യപ്പെടാനും യാത്രാനിരക്കും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാനും ആപ്പിലൂടെ സാധിക്കും.

യാത്രികനും ഓട്ടോറിക്ഷ തൊഴിലാളിയും തമ്മിലുള്ള യാത്രക്കൂലി തർക്കത്തിനുൾപ്പെടെ ഇതോടെ പരിഹാരമാകും.

ഓട്ടോ തൊഴിലാളിക്ക് കൂടുതൽ സവാരി ലഭിക്കുന്നതുവഴി വരുമാനം മെച്ചപ്പെടുത്താനാകും.

യാത്രക്കൂലി പണമായി കൈമാറുന്നതിനുപുറമെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും പ്രയോജനപ്പെടുത്താം.

ഇതുകൂടാതെ ടെക്നോവിയയുമായി ചേർന്ന് യാത്രക്കൂലിക്കുപുറമെയുള്ള വരുമാനമാർഗങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ സൊസൈറ്റി.

പരീക്ഷണം കഴിഞ്ഞാലുടനെ ആപ്‌ പുറത്തിറക്കുമെന്ന്‌ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

സൊസൈറ്റി സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി, ടെക്നോവിയ സിഇഒ നിഷാന്ത് രവീന്ദ്രൻ, എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഷാജി മാധവൻ, ബി ജെ ആന്റണി, ആദർശ് കുമാർ ജി നായർ, ബിനു വർഗീസ്, സൈമൺ ഇടപ്പള്ളി, വി കെ അനിൽകുമാർ, രഘുനാഥ് പനവേലി, ടി ബി മിനി എന്നിവർ സംസാരിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary:
'' Osap '' is coming; autorickshaws are now at your fingertips

NEWS ROUND UP