അല്‍ ഖ്വയ്​ദ നേതാവ്‌ ഒസാമ ബിന്‍ ലാദ​​ന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Loading...

വാഷിങ്​ടണ്‍; ഭീകരസംഘടന അല്‍ ഖ്വയ്​ദ നേതാവും​ ഒസാമ ബിന്‍ ലാദ​​ന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്​. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്​ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുകൊണ്ടാണ്‌ എന്‍ബിസി ന്യൂസ്‌​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്. ഒസാമ ബിന്‍ ലാദന് ശേഷം ഹംസയ്ക്കായിരുന്നു അല്‍ഖ്വയ്ദയുടെ ചുമതല.

എന്നാല്‍ എവിടെ വെച്ചാണ്​ ഹംസ കൊല്ലപ്പെട്ടതെന്നോ തീയതിയോ, അതില്‍ യുഎസിനെ പങ്കുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല. നേരത്തെ 30കാരനായ ഹംസ ബിന്‍ ലാദനെ പിടികൂടുന്നവര്‍ക്ക്​ 10 ലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന്​ ​അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 2011ലാണ് അമേരിക്കന്‍ സേന ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. പാകിസ്താനിലെ അബൊട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക​ ​പിടികൂടിയത്​. അന്ന്​ ഹംസ ബിന്‍ലാദനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് അറിയിച്ച്‌ കെഎസ്‌ഇബി

Loading...