ഇനി സാധാരണക്കാര്‍ക്കും ഐ ഫോണ്‍ ഉപയോഗിയ്ക്കാം

Loading...

കാലിഫോര്‍ണിയ : ഇനി സാധാരണക്കാര്‍ക്കും എ ഫോണ്‍ ഉപയോഗിയ്ക്കാം , യുവാക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍ കമ്ബനി . ഇതിനായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വിലകുറഞ്ഞ ഐഫോണുമായി ആപ്പിള്‍ വരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് മുമ്ബായി വിലകുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കുമെന്നാണ് പുതിയ വിവരം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വില കുറഞ്ഞ ഐഫോണിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കമ്ബനി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. 2017ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 8ന്റെ സമാന രൂപമാണ് പുതിയ ഐഫോണിന്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്യുപ്പര്‍ട്ടിനോ എന്ന കമ്ബനി മാര്‍ച്ചിനു മുമ്ബായി ഫോണ്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സാങ്കേതികവിദ്യയ്ക്ക് പകരം ആപ്പിള്‍ ടെക്‌നോളജിയാകും ഉപയോഗപ്പെടുത്തുക. ആപ്പിളിന്റെ നിലവിലെ പ്രമുഖ ഉല്‍പ്പന്നമായ ഐഫോണ്‍ 11 ലെ സമാന പ്രോസസര്‍ പുതിയ ഫോണിലുമുണ്ടാകും. ഐഡി സൗകര്യവും പുതിയ ഐഫോണില്‍ ലഭ്യമാക്കും.`

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം