വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ക്രൂരമായ ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമെന്ന് പ്രതിപക്ഷ നേതാവ്. മോദി- പിണറായി- അദാനി കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി പിണറായി വിജയനും ഇടക്കുള്ള പാലമാണ് അദാനിയെന്നും ചെന്നിത്തല.
കെഎസ്ഇബിയും ആദാനിയുമായുള്ള കരാറിന്റെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. കെഎസ്ഇബിയും ആദാനിയുമായി ഉണ്ടാക്കിയ കരാറിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡാണ് ചെന്നിത്തല പുറത്ത് വിട്ടത്. അദാനിക്ക് ലാഭമുണ്ടാക്കാനാണ് മറ്റ് പാരമ്പര്യ ഊര്‍ജ സ്രോതസുകളെ ഒഴിവാക്കി കാറ്റില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിനായി ഫെബ്രുവരി പതിനഞ്ചിനാണ് കെ.എസ്.ഇ.ബി ലറ്റര്‍ ഓഫ് അവാര്‍ഡ് അദാനിക്ക് നല്‍കിയത്. ഏപ്രില്‍- മെയ് മാസങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുള്ളത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കരാര്‍ റദ്ദാക്കുമെന്നും ചെന്നിത്തല മൂന്നാറില്‍ പറഞ്ഞു.
4000 കോടിയുടെ കടം എടുത്തിട്ടാണ് 5000 രൂപയുടെ മിച്ചമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. നാല് മാസത്തിനിടയില്‍ സര്‍ക്കാര്‍ കടം എടുത്തത് 22000 കോടിയെന്നും ചെന്നിത്തല.
News from our Regional Network
English summary: Opposition leader Ramesh Chennithala has reiterated his allegations in the power deal.