Categories
TRAVEL

മലബാറിന്റെ ഊട്ടി -കരിയാത്തുംപാറ

മലബാറിന്റെ ഊട്ടി എന്ന വിശേഷണത്തിന് അർഹമാണ് കരിയാത്തുംപാറ.

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ്  കരിയാത്തുംപാറ.

പെരുവണ്ണാംമൂഴി ഡാം, കക്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്ള യാത്രയിൽ കരിയാത്തുംപാറയും ആസ്വദിക്കാൻ സാധിക്കും.

സഞ്ചാരികൾക്ക് കുളിക്കാനും, കുതിര സവാരിക്കും ഒക്കെ ഇവിടെ സൗകര്യമുണ്ട്.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഇവിടം തീർത്തും പ്രകൃതിയുടെ വരദാനം ആണെന്ന് തന്നെ പറയാം.

നിരവധി സിനിമകളും സീരിയലുകളും ആൽബങ്ങളും കരിയാത്തുംപാറയിൽ നിന്ന് ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

പൈൻ മരങ്ങളും മാനം തൊട്ടു നിൽക്കുന്ന മലകളും ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയും, തെളിഞ്ഞ വെള്ളവും ആണ് ഇവിടുത്തെ പ്രധാന ആകർഷണം.

ഊട്ടിയെന്ന് സഞ്ചാരികളിൽ തോന്നിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറയുടെ മറ്റൊരു പ്രത്യേകത.

കൊവിഡ്‌ കാലത്തിന് മുന്പ് നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നു . സായന്ഹങ്ങള്‍ മനോഹരമാക്കാന്‍ കരിയാത്തുംപാറയ്ക്ക് സാധിക്കും ………

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv