Categories
TRAVEL

മലബാറിലുമുണ്ട് ഊട്ടി ..ഒന്ന് കറങ്ങിയാലോ!

കോഴിക്കോട് ജില്ലയിലെ അതി മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് കക്കയം ഡാം.പാറകയറ്റവും ട്രക്കിംഗും പോലുള്ള സാഹസിക യാത്രയ്ക്ക് അനുയോജ്യമായ സ്ഥലം.കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ ഒരു പ്രധാന കാഴ്ച.

പശ്ചിമഘട്ടത്തിലെ കനത്ത ഫോറസ്റ്റനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളെത്തുന്നു. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയിലാണ് ഈ സ്ഥലം.

കോഴിക്കോട് നിന്ന് ബാലുശ്ശേരി, എസ്റ്റേറ്റ് മുക്ക്, തലയാട്, ഇരുപത്തിയെട്ടാം മൈൽ, കരിയാത്തുംപാറ വഴി 50 കിലോമീറ്റർ ദൂരമാണ് കക്കയത്തേക്ക്.

കക്കയം പുഴയും, ഡാമും അതിനോട് ചേർന്നുള്ള ഉരക്കുഴി വെള്ളച്ചാട്ടവും സൂയിസൈഡ് പോയിന്റും ആണ് ഇവിടേക്കുള്ള ആകര്‍ഷണം. ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലുമായി ഒഴുകുന്ന കക്കയം പുഴ മനോഹരിയാണ്.

കക്കയം ചുരത്തിനപ്പുറമുള്ള വയനാടൻ മലനിരകളുടെ കാഴ്ച ആരേയും കൊതിപ്പിക്കും.സഞ്ചാരികള്‍ക്ക് ഡാമിനെ കുറിച്ചറിയാനും വിവരണാതീതമായ കാഴ്ചകള്‍ സമ്മാനിക്കാനും കക്കയം ഡാമിന് സാധിക്കും.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The view of the Wayanad hills beyond the Kakkayam Pass is breathtaking.