ഉമ്മന്ചാണ്ടിയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്‌

cm fb
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായിരുന്നപ്പോള്‍ ഉമ്മന്ചാണ്ടിയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്‌. സമീപകാലത്തും തനിക്കെതിരെയുണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണത്തിലാണ് ഉമ്മന്‍ ചാണ്ടി ‘പഴയ വിവാദ’ത്തില്‍ വിശദീകരണം നല്‍കിയത്.

യുഡിഎഫ് കണ്‍വീനറായിരുന്ന കാലത്ത് ഒരു സ്ത്രീയോടൊപ്പം ട്രെയിനില്‍ യാത്ര നടത്തി എന്ന വിവാദത്തെ കുറിച്ചാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. അന്ന് ഇക്കാര്യം ഏറെ വിവാദമായിരുന്നു. ഒടുവില്‍ ആ സ്ത്രീ തന്റെ ഭാര്യതന്നെയായിരുന്നെന്ന് വെളിപ്പെട്ടതായും ഉമ്മന്‍ചാണ്ടി ഫെയ്‌സബുക്കില്‍ കുറിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. മുമ്പൊരിക്കല്‍ ഞാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ആയിരിക്കുന്ന സമയത്ത് ഭാര്യയും കൂടി അമൃതാ എക്‌സ്പ്രസില്‍ തൃശൂരില്‍ പോയി. ഞാന്‍ മെറ്റൊരു ഒരു സ്ത്രീക്കൊപ്പമാണ് പോയതെന്ന മട്ടില്‍ പിന്നീട് ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത് വലിയ പ്രചാരണത്തിനും വിവാദത്തിനും ഇടയാക്കി. എനിക്ക് ജീവിത്തില്‍ ഏറ്റവും അധികം വിഷമമുണ്ടാക്കിയ സംഭവം അതായിരുന്നു. എന്താണ് അതിനു കാരണം എന്ന് എനിക്ക് അന്ന് മനസ്സിലായില്ല.

പക്ഷേ യാഥാര്‍ത്ഥ്യം പിന്നീട് എന്റെ പോലും ഇടപെടലുകളില്ലാതെ പുറത്തുവന്നു. ഞാന്‍ എന്റെ ഭാര്യക്കൊപ്പം പല പ്രാവശ്യം ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ എല്ലായ്‌പ്പോഴും എം.എല്‍.എ. ആന്റ് കംപാനിയന്‍ എന്ന നിലയിലാണ് ടിക്കറ്റ്. അന്നുവരെ പോയതിനെല്ലാം ആ മട്ടില്‍ ടിക്കറ്റെടുത്ത ഞാന്‍ അന്ന് യാദൃശ്ചികമായി ടിക്കറ്റ് എടുത്തത് എന്റേയും ഭാര്യയുടേയും പേരിലാണ്. ഭാര്യ അന്ന് ബാങ്കിന്റെ ഔദ്യോഗിക ഡ്യൂട്ടിക്കായാണ് എന്നോടൊപ്പം വന്നതെന്നതിനാലാണ് ഭാര്യ അന്ന് പണം കൊടുത്ത് ടിക്കറ്റെടുത്തത്.

എന്റെ കൂടെ മറ്റൊരു സ്ത്രീയാണ് ഉണ്ടായിരുന്നതെന്ന വാര്‍ത്ത വന്നയുടനെ അന്ന് കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന പല ആളുകളും എന്നേയും ഭര്യയേയും കംപാര്‍ട്ട്‌മെന്റില്‍ കണ്ടതായി പറഞ്ഞ് വിളിച്ചു. എന്റെ ഭാര്യ തൃശൂരില്‍ ചടങ്ങില്‍ സംബന്ധിക്കുന്ന ചിത്രങ്ങളും പറത്തുവന്നു. സത്യം ഒരിക്കലും തിരസ്‌ക്കരിക്കപ്പെടില്ല എന്ന് ഈ പ്രതിസന്ധിയും പിന്നീട് അതിന്റെ വെളിവാക്കലും എന്നെ ബോധ്യപ്പെടുത്തി

Loading...