തിരുവനന്തപുരം: കേരളത്തിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

അതിനായി പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തണം. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയിലൂടെ അതിന് സാധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സോളാർ ഫയലുകളിൽ അഞ്ച് വർഷമായി സർക്കാർ അടയിരിക്കുകയായിരുന്നു. എന്തുകൊണ്ട് അഞ്ച് വർഷമായിട്ടും അന്വേഷിക്കാൻ പറ്റിയില്ല.
എപ്പോഴാണ് മുഖ്യമന്ത്രിക്ക് സിബിഐയോട് സ്നേഹം വന്നത്. ജനശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത് എന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.കോൺഗ്രസ് എന്നും കൃഷിക്കാർക്ക് ഒപ്പം നിന്നു.
സിപിഎമ്മും ബിജെപിയും പരസ്യ ധാരണയിലേക്ക് പോലുമെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. തില്ലങ്കേരിയിലെ തെരഞ്ഞെടുപ്പ് അത് സൂചിപ്പിക്കുന്നു. തില്ലങ്കേരി ആവർത്തിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
യുവാക്കളോട് നീതി പുലർത്താൻ സർക്കാരിനായില്ലെന്നും പി എസ് സി യിൽ പുറം വാതിൽ നിയമനം നൽകി അവരെ വഞ്ചിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി, സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും.
മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു, എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നു അദ്ദേഹം.
News from our Regional Network
English summary: Only the Congress can save Kerala; Mullappally Ramachandran