ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിംഗ് എന്നിവ എങ്ങനെ ചെയ്യാം , ഇനി യൂട്യൂബിൽ തിരയേണ്ട ….! ഈ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

Loading...

ഹാക്കിംഗ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്ന് പറയുന്ന വീഡിയോകള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് വീഡിയോകളാണ് നീക്കം ചെയ്തതെന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കമ്ബ്യൂട്ടറിന്റെ സുരക്ഷ ഇല്ലാതാക്കി എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഹാക്കിംഗ് വീഡിയോ നീക്കം ചെയ്തത് എത്തിക്കല്‍ ഹാക്കിംഗ് സമൂഹത്തെയും ബാധിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ഹാക്കിംഗിനെ ഉപയോഗിക്കുന്നതിനെയാണ് എത്തിക്കല്‍ ഹാക്കിംഗ് എന്ന് പറയുന്നത്. എത്തിക്കല്‍ ഹാക്കര്‍മാര്‍ക്ക് വേണ്ടുന്ന വീഡിയോകള്‍, കമ്ബ്യൂട്ടര്‍ സയന്‍സ് വീഡിയോകള്‍ എന്നിവ നീക്കം ചെയ്യപ്പെട്ടതായി പറയുന്നു.

ഇത്തരത്തിലുള്ള വീഡിയോകള്‍ നീക്കം ചെയ്യുന്നത് സൈബര്‍ സെക്യൂരിറ്റി രംഗത്തേക്ക് സ്വയം പഠിച്ച്‌ എത്തുന്ന സന്നദ്ധസേവകരുടെ എണ്ണം കുറയ്ക്കുമെന്നും, ഇത് ഭാവിയില്‍ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നും പ്രമുഖ എത്തിക്കല്‍ ഹാക്കിംഗ് ചാനല്‍ ഹാക്കര്‍ ഇന്റര്‍ചെയ്ഞ്ചിന്റെ സ്ഥാപകന്‍ കോഡി ട്വീറ്റ് ചെയ്യുന്നു.

കൂടാതെ, പുതിയ വീഡിയോകള്‍ ഉള്‍പ്പെടുത്തുമ്ബോള്‍ അതിന്റെ പരിശോധന യൂട്യൂബ് കര്‍ശനമാക്കിയിരിക്കുകയാണ്. പുതിയ പോളിസി പ്രകാരം ‘extremely dangerous challenges’, ‘dangerous or threatening pranks’, ‘instructions to kill or harm’, ‘hard drug use or creation’, eating disorders’, ‘violent events’ ‘instructional theft’. എന്നീ വിഭാഗത്തില്‍ വീഡിയോ പോസ്റ്റ് ചെയ്താല്‍ ആദ്യം താക്കീതും പിന്നെ സ്ഥിരം യൂട്യൂബ് നിരോധനവും അത് അപ്ലോഡ് ചെയ്യുന്ന അക്കൗണ്ടിന് നേരിടേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം