ഉള്ളിക്ക് തീവില , വെളുത്തുള്ളിയും മുരിങ്ങക്കയും തൊട്ടാല്‍ പൊള്ളും

Loading...

മാനന്തവാടി: ദിവസംകൂടുംതോറും തൊട്ടാല്‍ പൊള്ളുന്നവിലയാണ് ഉള്ളിക്ക്. ചെറിയ ഉള്ളിയ്ക്ക് കിലോയ്ക്ക് 160 രൂപയാണ് ബുധനാഴ്ചത്തെ വില. അതേസമയം വെളുത്തുള്ളി വില 240 രൂപയും. സവാളയ്ക്ക് 80 രൂപ മുതല്‍ 110 രൂപവരെയാണ് ഇപ്പോഴത്തെ വില.

വിലകൂടിയതോടെ ആവശ്യക്കാര്‍ അളവ് കുറച്ചാണ് വാങ്ങുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതോടെ കച്ചവടം വളരെ കുറഞ്ഞതായും വ്യാപാരികള്‍ ആശങ്കപ്പെടുന്നു. എന്നാല്‍ ഗ്രാമങ്ങളിലെ കടകളില്‍ നേരിയ വിലക്കുറവുണ്ട്. പത്ത് രൂപയുടെയും ഇരുപതു രൂപയുടെയുമൊക്കെ വ്യത്യാസമാണ് ഗ്രാമങ്ങളിലുള്ളത്.

80 രൂപ മുതല്‍ 110 രൂപവരെയാണ് സവാളയുടെ വില. ഇത് സവാളയുടെ വലിപ്പം അനുസരിച്ചാണ് നിശ്ചയിക്കുന്നത്. വലുപ്പം കൂടുതലുള്ളവയ്ക്ക് വിലയും കൂടും.

വിലയില്‍ കേമന്‍ മുരിങ്ങാക്കാ തന്നെ. കിലോയ്ക്ക് 400 രൂപ. എന്നാല്‍ മുരിങ്ങാക്കായ കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം