കാസര്‍കോട്ട് ചികിത്സ കിട്ടാതെ ഒരു രോഗി കൂടി മരിച്ചു

Loading...

കാസര്‍കോട്: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് ചികിത്സ കിട്ടാതെ മരിച്ചത്.

ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അബ്ദുള്‍ സലീം. എന്നാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ അന്ന് കര്‍ണാടക അധികൃതര്‍ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു.

രോഗികളുമായി പോകുന്ന വാഹനങ്ങള്‍ തലപ്പാടി വഴിയാണ് വിടുക എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിര്‍ത്തി പ്രശ്‌നത്തിന് പരിഹാരമായെങ്കിലും കര്‍ണാടകയില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് നിലനിലനില്‍ക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം