സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് തൃശൂര്‍ സ്വദേശി

Loading...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തൃശൂര്‍ സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.  തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഡിന്നി ചാക്കോയാണ് മരിച്ചത്.

42 വയസായിരുന്നു. ചാലക്കുടി വി ആർ പുരം സ്വദേശിയാണ് ഡിന്നി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

കൊവിഡ് ചികിത്സയ്ക്കിടെ ന്യൂമോണിയ കൂടി ബാധിച്ച ഡിന്നിയെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൃക്കരോഗവും ശ്വാസ തടസവും ഉണ്ടായിരുന്നു. മാലിയില്‍ നിന്നും കൊച്ചിയിലേക്ക് ആദ്യമെത്തിയ കപ്പലിലില്‍ എത്തിയവരില്‍ ഒരാളാണ് ഡിന്നി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

മെയ് 16 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും കുട്ടിക്കും ഭാര്യാമാതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവരുടെ രോഗം ഭേഭമായി.

അതേസമയം ഇന്നലെ  തൃശ്ശൂരിൽ   മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരന് കൊവിഡ് ബാധിച്ചിരുന്നോ എന്ന് പൂനയിലെ നാഷണല്‍ വൈറോളജി ലാബിലെ സ്രവപരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യ മന്ത്രി കെകെ  ശൈലജ അറിയിച്ചു.

മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കുമാരന്  ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ ഉണ്ടായിരുന്നില്ല.  പൂനയിലെ പരിശോധനാഫലം കൂടി വന്ന ശേഷമേ സംസ്‍കാര ചടങ്ങുകള്‍ നടത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം