Categories
headlines

കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി.

പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ രക്ത പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ ആള്‍ക്കാണ് പുതിയതായി രോഗ ബാധയെന്നാണ് വിവരം. രോഗബാധിതനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

നേരത്തെ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച്‌ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വിദ്യാര്‍ഥി ഭക്ഷണം കഴിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തൊണ്ടവേദനക്കും ചുമക്കും കുറവുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാംബിള്‍ പരിശോധനക്കായി പു​ണെ വൈ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടിലേക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡിലുള്ള​ പെ​ണ്‍​കു​ട്ടി​ക്ക്​ പു​റ​മെ കു​ടും​ബാം​ഗ​ങ്ങ​ളും 28 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. അ​ടു​ത്ത മു​റി​യി​ല്‍ കു​ട്ടി​യു​ടെ അ​മ്മ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക്​ ഡോ​ക്​​ട​ര്‍​മാ​രു​ടെ അ​നു​മ​തി​യോ​ടെ ഇ​ട​ക്ക്​ സു​ര​ക്ഷി​ത വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച്‌ മ​ക​ളെ കാ​ണാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്നു​ണ്ട്.

കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്തെ​ത്തി​യ 1793 പേ​രാണ് നി​രീ​ക്ഷ​ണ​ത്തിലുള്ളത്. ഇ​തി​ല്‍ 1723 പേ​ര്‍ വീ​ടു​ക​ളി​ലും 70 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. രോ​ഗം സം​ശ​യി​ക്കു​ന്ന​വ​രു​ടെ 39 സാ​മ്ബി​ളു​ക​ള്‍ പു​ണെ​യി​ലെ എ​ന്‍.ഐ.​വി​യി​ല്‍ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ല്‍ 23 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP