ഗേ യുവാക്കള്‍ക്കിടയിലെ ത്രികോണപ്രണയം യുവാവിന്റെ ജീവനെടുത്തു…

മുംബൈ: ഒരാളുടെ ജീവനെടുത്ത് ഗേ യുവാക്കള്‍ക്കിടയിലെ ത്രികോണപ്രണയം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ മൂന്ന് യുവാക്കളില്‍ ഒരാളായ കമ്ബ്യൂട്ടര്‍ എഞ്ചീനിയര്‍ പാര്‍ത്ഥ് റാവലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത്. മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാര്‍ത്ഥ് റാവലും ധവാല്‍ എന്ന മറ്റൊരു യുവാവും ചേര്‍ന്ന് പ്രണയിക്കുകയായിരുന്നു. ഇതിനിടെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മുഹമ്മദ് , ധവാലുമായി പിരിഞ്ഞു. ഞായറാഴ്ച്ച ഹില്‍റോഡിലുള്ള മുഹമ്മദ് ആസിഫിന്റെ ഫ്ളാറ്റിലെത്തിയ ധവാല്‍ അവിടെ പാര്‍ത്ഥിനെ കാണുകയും ഇതില്‍ പ്രകോപിതനായ ധവാല്‍ മെഴുകുതിരി സ്റ്റാന്റ് ഉപയോഗിച്ച് പാര്‍ത്ഥിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.അതേസമയം പാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ധവാല്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ആസിഫ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം