തൃശ്ശൂര്‍: വിയ്യൂര്‍ ശിവക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. ഓട് പൊളിച്ചാണ് കള്ളന് അകത്ത് കയറിയത്. രാവിലെ അഞ്ച് മണിയോടെ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിയാണ് മോഷണം നടന്ന വിവരം അറിയിച്ചത്.

ആകെ ഏഴ് ഭണ്ഡാരങ്ങള്‍ ഉള്ളതില്‍ അഞ്ചെണ്ണവും കുത്തിപ്പൊളിച്ച നിലയിലാണ്. നോട്ടുകള്‍ മാത്രമാണ് കള്ളന് കൊണ്ടുപോയത്, ചില്ലറ ഉപേക്ഷിച്ചു. കോണി വച്ച് കയറിയ ശേഷം ഓടിളക്കിയാണ് കള്ളന് അകത്ത് കടന്നത് എന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ക്ഷേത്രത്തില്‍ സിസിടിവി ഉണ്ടായിരുന്നില്ല. ഉടന്‍ ക്ഷേത്രത്തില്‍ സിസിടിവി സ്ഥാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv