കണ്ണൂരില്‍ ഒന്നരവയസുകാരന്റെ കൊലപാതകം ; ശരണ്യയുടെ ഫെയ്‌സ്‌ബുക്ക് പ്രൊഫെെലില്‍ നിറയെ കുഞ്ഞിന്റെ ചിത്രം

Loading...

കണ്ണൂര്‍ : ഒന്നരവയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യയുടെ ഫെയ്‌സ്‌ബുക്ക് പ്രൊഫെെലില്‍ നിറയെ മകന്റെ ചിത്രങ്ങള്‍. പ്രൊഫെെല്‍ ചിത്രവും കവര്‍ ചിത്രവും കുഞ്ഞിന്റേത് തന്നെയാണ്.

ജനുവരി 25 നാണ് ശരണ്യ അവസാനമായി ഫെയ്‌സ്‌ബുക്ക് പ്രൊഫെെലില്‍ അപ്‌ഡേഷന്‍ നടത്തിയിരിക്കുന്നത്. അന്ന് ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ചിത്രം പ്രൊഫെെല്‍ പിച്ചറായി അപ്‌ഡേറ്റ് ചെയ്‌തിരിക്കുകയാണ്. ഫെയ്‌സ്‌ബുക്ക് ഇന്‍ഡ്രോയില്‍ ‘കര്‍മത്തില്‍ വിശ്വസിക്കുക’ എന്ന് ശരണ്യ എഴുതിയിട്ടുണ്ട്.

കണ്ണൂര്‍ തയ്യലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. കാമുകനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം