സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ല കടുത്ത നിയന്ത്രണത്തിലേക്ക്

Loading...

കോഴിക്കോട് : സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ല കടുത്ത നിയന്ത്രണത്തിലേക്ക്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വ്യാപാരികള്‍ വീഴ്ച വരുത്തിയാല്‍ മുന്നറിയിപ്പില്ലാതെ സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടി മാര്‍ക്കറ്റും അടച്ചിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

വിമാനത്താവള മാത്യകയിലുള്ള സുരക്ഷ റെയില്‍വേ സ്‌റ്റേഷനിലും ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ശേഖരിച്ച സ്രവ പരിശോധനയുടെ കൂടുതല്‍ റിസല്‍ട്ട് നാളെ ലഭിക്കും.
കോഴിക്കോട് ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്‍ കൃഷ്ണന്‍ ജോലി ചെയ്ത ഫ്ലാറ്റിലെ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇനി 5 പേരുടെ പരിശോധന ഫലങ്ങള്‍ കൂടെ ഔദ്യോഗികമായി പുറത്ത് വരാനുണ്ട്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവയും പോസിറ്റീവ് ആണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക് പോവുന്നത്.

നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ക്ക് കൂടുതല്‍ പേരുമായി സമ്പര്‍ക്കമുള്ളതായാണ് സംശയം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ശേഖരിച്ച കൂടുതല്‍ സ്രവങ്ങളുട റിസല്‍ട്ട് നാളെ ലഭിക്കും.

വ്യാപാരിക്ക് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലബാറിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ വലിയങ്ങാടിയില്‍ കടുത്ത നിയന്ത്രണം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താനുള്ള ചുമതല പൊലീസിന് നല്‍കി.

നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ പോലും നടത്താതെ മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും മാര്‍ക്കറ്റുകളിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് – ജില്ലയിൽ ഇന്നലെ (ജൂലൈ 05) 20 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യ്തത്.

ഇന്നലെ പോസിറ്റീവായവർ:

1. കട്ടിപ്പാറ സ്വദേശി(34) ജൂൺ 30 ന് ഖത്തറിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.

2&3. ചങ്ങരോത്ത് സ്വദേശിനിയും (29) , 4 വയസുള്ള മകളും ജൂൺ 24 ന് ബഹ് റൈനിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ 1 ന് മകൾക്ക് രോഗലക്ഷണത്തെ തുടര്ന്ന് നാദാപുരം ആശുപത്രിയിലെത്തി രണ്ടു പേരുടെയും സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു പേരും ചികിത്സയിലാണ്.

4 . മേപ്പയ്യൂർ സ്വദേശി (17) ജൂൺ 29ന് മംഗലാപുരത്തുനിന്നും സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണം തുടര്ന്നു. ജൂലൈ 1 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേജിൽ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് അവിടെ ചികിത്സയിലാണ്.

5. കീഴരിയൂർ സ്വദേശി(43) ജൂൺ 30 ന് ഖത്തറിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് ജൂലൈ 1 ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

6. പേരാമ്പ്ര സ്വദേശി (47) ജൂണ് 22 ന് മസ്കറ്റ് നിന്നും വിമാനമാര്ഗ്ഗം കണ്ണൂരെത്തി. ടാക്സിയിൽ കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ 1 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേജി സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.

7. കൊയിലാണ്ടി സ്വദേശി (42) ജൂലൈ 2 ന് ദോഹയിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില് ജൂലൈ 2 ന് മലപ്പുറം കൊറോണ കെയർ സെന്ററിൽ ലെത്തി നിരീക്ഷണം തുടര്ന്നു. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് സ്രവ സാമ്പിള് പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.

8. കോട്ടൂർ സ്വദേശി (23) ജൂണ് 26 ന് ഖത്തറിൽനിന്നും വിമാനമാര്ഗ്ഗം കണ്ണൂർ എയര്പ്പോര്ട്ടിലെത്തി. ടാക്സിയിൽ കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ 2 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേ ജിൽ സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.

9. ഓമശ്ശേരി സ്വദേശിനി (22) ഗർഭിണിയായിരുന്നു ജൂലൈ 1 ന് റിയാദിൽനിന്നും വിമാനമാര്ഗ്ഗം കോഴിക്കോട് എയര്പ്പോര്ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്ന്ന് കോഴിക്കോട് ഗവ മെഡിക്കല് കോളേജിലേക്ക് മാറ്റി സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.

10. താമര ശ്ശേരി സ്വദേശി (48) ജൂണ് 25 ന് ദുബായിൽ നിന്നും വിമാനമാര്ഗ്ഗം കണ്ണൂരെത്തി. സ്വന്തം കാറിൽ കോഴിക്കോട് എത്തി. വീട്ടില് നിരീക്ഷണത്തിലായിരുന്നു. ജൂലൈ 3 ന് രോഗലക്ഷണത്തെ തുടര്ന്ന് മെഡിക്കല് കോളേജി സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്ന്ന് ചികിത്സയിലാണ്.

11. കായക്കൊടി സ്വദേശി ( 29 )ജൂൺ 28ന് കർണാടകയിൽ നിന്നും സ്വന്തം ബൈക്കിൽ യാത്ര ചെയ്തു വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.യാത്രാസമയത്ത് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് സ്രവ സാംപ്‌ൾ എടുത്തിരുന്നു . സ്രവപരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

12. കല്ലായി സ്വദേശി (47) ജൂൺ 9ന് ദുബായിൽ നിന്നും വിമാനമാർഗം കോഴിക്കോടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 30ന് രോഗലക്ഷണത്തെ തുടർന്ന്‌ ബീച്ച് ആശുപത്രിയിലെത്തി സ്രവപരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

13,14,15,16,17 – കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ സ്വദേശികളായ 53 വയസ്സുള്ള സ്‌ത്രീ,63 വയസ്സുള്ള സ്‌ത്രീ
5 വയസ്സുള്ള ആൺകുട്ടി, മൂന്നര വയസ്സുള്ള ആൺകുട്ടി, ഒന്നര വയസ്സുള്ള ആൺ കുട്ടി.
കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പർക്കമുള്ള കേസുകൾ. മരണത്തോടനുബന്ധിച്ച് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയിൽ 5 പേരും പോസിറ്റീവ് ആയി.

18. ആയഞ്ചേരി സ്വദേശി (32) ജൂൺ 23ന് ഷാർജയിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എത്തി.ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 1ന് രോഗലക്ഷണത്തെ തുടർന്ന്‌ നടത്തിയ സ്രവപരിശോധനയിൽ പോസിറ്റീവായി .

19. മേപ്പയ്യൂർ സ്വദേശി (24) ജൂൺ14 ന് കുവൈറ്റിൽ നിന്ന് വിമാനമാർഗം കണ്ണൂരെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 25 ന് പേരാമ്പ്രയിൽ എത്തി സ്രവപരിശോധന ഫലം പോസിറ്റീവ് ആയി.

20. കിഴക്കോത്ത് സ്വദേശിനി (28)ജൂലൈ 2ന് സൗദിയിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് എത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവ് ആയ് സ്രവ സാംപ്‌ൾ എടുത്തു മലപ്പുറത്ത് സി സി സി യിൽ നിരീക്ഷണത്തിൽ ആയിരുന്നു സ്രവപരിശോധന ഫലം പോസിറ്റീവ് ആയി.

രോഗമുക്തി നേടിയവർ

എഫ്എൽ ടി സി. യിൽ ചികിത്സയിലായിരുന്ന
മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42) കക്കോടി സ്വദേശി (48), കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മണിയൂർ സ്വദേശിനി (25)

ഇപ്പോൾ 116 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.
ഇന്നലെ 618 സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ആകെ 15,310 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 13,625 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 12,713 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1,685 പേരുടെ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം