Categories
crime

വീണ്ടും ദുരഭിമാനക്കൊല ! മകളെ അതിദാരുണമായി കൊലപ്പെടുത്തി പിതാവ്

താ​നെ : മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ താ​നെ​യി​ൽ ബാ​ഗി​നു​ള്ളി​ൽ യു​വ​തി​യു​ടെ വെ​ട്ടി​മു​റി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഉ​ട​ലും ത​ല​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച താ​നെ ജി​ല്ല​യി​ലെ ക​ല്യാ​ണി​ലാ​യി​രു​ന്നു സം​ഭ​വം.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ഓ​ട്ടോ​യി​ൽ ക​യ​റി​യ ആ​ളു​ടെ ബാ​ഗി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ വി​വ​രം തി​ര​ക്കി. ഇ​തോ​ടെ ഇ​യാ​ൾ ബാഗ് ഉപേക്ഷിച്ച് ഓ​ട്ടോ​യി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഗി​നു​ള്ളി​ൽ ഇ​ടു​പ്പി​ന് താ​ഴേ​യ്ക്കു​ള്ള ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ല്യാ​ണി​ലെ തി​ത്‌​വാ​ല സ്വ​ദേ​ശി അ​ര​വി​ന്ദ് തി​വാ​രി​യാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ക​ളു​ടെ പ്ര​ണ​യ​ബ​ന്ധ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മാ​യ​ത്. മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പ​ല​ക​ഷ​ണ​ങ്ങ​ളാ​യി വെ​ട്ടി​മു​റി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP