പതിനാല് വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യുവതി പ്രസവിച്ചു: സിനിമാ കഥയെ വെല്ലുന്ന സംഭവത്തിന് ഉത്തരം തേടി പോലീസ്

Loading...

പതിനാല് വര്‍ഷം കോമയില്‍ കഴിഞ്ഞ യുവതി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രമാണ് യുവതിയെ ശുശ്രൂഷിച്ചുവരുന്നത്. ഇവിടുത്തെ ജീവനക്കാര്‍ക്ക് യുവതി പ്രസവിക്കുംവരെ അവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടി പുറത്തുവരും വരെ ഇവര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന കാര്യം മനസിലായിരുന്നില്ല.
ഇത് ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് വിലയിരുത്തലിലാണ് പോലീസ്.

ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രഥമികാന്വേഷണം. ആരാണ് യുവതിയെ പീഡിപ്പിച്ചതെന്നറിയാന്‍ കുട്ടിയുടെ ഡിഎന്‍എ അടക്കമുള്ളവ പോലീസ് പരിശോധിക്കും. ഇവ ആരോഗ്യ കേന്ദ്രത്തിലെ
പുരുഷ ജീവനക്കാരുടെ ഡിഎന്‍എയുമായി ഒത്തുനോക്കി യുവതിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ നീക്കം.
ഈ കഥ പെഡ്രോ അല്‍മോറ്റവര്‍ അന്നേ പറഞ്ഞു.

അരിസോണ യുവതിയെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുമ്പോള്‍ പെഡ്രോ ആല്‍മോതാവര്‍ എന്ന സ്പാനിഷ് സംവിധായകന്റെ ‘ടോക്ക് ടു ഹെര്‍’ എന്ന സിനിമ ഓര്‍മ്മ വരുന്നവരുണ്ടാകും. ഇതിലെ പ്രധാന കഥാപാത്രമായ ആലിസിയ കോമയില്‍ ആയിരിക്കെ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്.

ചാപിള്ളയ്ക്ക് ജന്മം നല്‍കുന്ന അലിസിയ പിന്നീട് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവരുന്നുണ്ട്. നടക്കാനും നൃത്തം ചെയ്യാനും സാധിക്കുന്ന ആലിസിയയെ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന ശേഷമാണ് സിനിമ അവസാനിക്കുന്നത്.

Loading...