മുഖ്യമന്ത്രിക്കെതിരെ ജാതിതെറിവിളി;വീട്ടമ്മയ്‌ക്കെതിരെ കേസ് എടുത്തു

പത്തനംതിട്ട:മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ചതിന് വീട്ടമ്മയ്‌ക്കെതിരെ കേസ്. പത്തനംതിട്ട ചെറുകോല്‍ സ്വദേശി മണിയമ്മയ്‌ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ഭാരവാഹി വി. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിക്കതിരെ നടക്കുന്ന സമരം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ജാതി വിളിച്ച് അധിക്ഷേപിച്ചത്.

സുപ്രീംകോടതിയുടെ വിധി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നയമാണ് സമരക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിന്ദുഐക്യത്തിന്റെ പേര് പറഞ്ഞു നടത്തുന്ന സമരത്തില്‍ മുഖ്യമന്ത്രിക്ക് നേരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ വൈറലായിരുന്നു. ‘ആ ചോ ** മോന്റെ മോന്തയടിച്ചു പറിക്കണം’ തുടങ്ങിയ രീതിയില്‍ മുഖ്യമന്ത്രിക്കതിരെ ഇവര്‍ പരാമര്‍ശം നടത്തുന്നത്. ഈഴവ (തിയ്യ) ജാതിക്കാരെ തെക്കന്‍ ജില്ലകളില്‍ ചോകോന്‍ എന്ന് ജാതീയമായി വിളിക്കാറുണ്ട്.

ശബരമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരേ റിവിഷന്‍ ഹര്‍ജി നല്‍കാത്തതിലും വിധി നടപ്പാക്കാന്‍ ഒരുങ്ങുന്നതുമാണ് സമരക്കാരെ ചൊടിപ്പിച്ചിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം