ഇനി ദയവ് ചെയ്ത് പ്രസവിക്കരുത്; 40 വയസിനിടെ 44 കുട്ടികള്‍; പൊല്ലാപ്പ് പിടിച്ച അധികൃതര്‍ പ്രസവത്തെ വിലക്കിയതിങ്ങനെ

Loading...

ഉഗാണ്ട: 40 വയസിനിടെ 44 കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതിയെ പ്രസവിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അധികൃതര്‍.മറിയം നബതാന്‍സി എന്ന ഈ ഉഗാണ്ടന്‍ സ്വദേശിനി ലോകത്തില്‍ ഏറ്റവും അധികം ഫെര്‍ട്ടിലിറ്റിയുള്ള സ്ത്രീ എന്നാണ് അറിയപ്പെടുന്നത്. ഒരു പ്രസവത്തില്‍ മൂന്നു കുട്ടികള്‍ വീതം നാലു പ്രാവശ്യവും, നാലു കുട്ടികള്‍ വീതം മൂന്നു പ്രാവശ്യവും നാലുപ്രാവശ്യം ഇരട്ടകളും ജനിച്ചിട്ടുണ്ട്. ഇതോടെ അധികൃതര്‍ നബതാന്‍സിയെ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.

പന്ത്രണ്ടാം വയസ്സില്‍ വിവാഹിതനായ നബതാസ്‌നിയുടെ ഭര്‍ത്താവ് ഇപ്പോള്‍ ഇവര്‍ക്കൊപ്പമില്ല. തയ്യല്‍ജോലിചെയ്തും ഹെയര്‍ഡ്രെസ്സറായി ജോലി നോക്കിയുമാണ് ഇവര്‍ കുടുംബം പോറ്റുന്നത്. 12 വയസ്സുള്ളപ്പോഴായിരുന്നു മറിയത്തിന്റെ വിവാഹം. തൊട്ടടുത്ത വര്‍ഷം തന്നെ മറിയം ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും അമ്മയായി. രണ്ടാമത്തെ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന മൂന്നാമത്തെ പ്രസവത്തില്‍ നാലുകുഞ്ഞുങ്ങള്‍. 2016-ലാണ് മറിയം തന്റെ അവസാനത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. ആകെ ജനിച്ച 44 കുട്ടികളില്‍ 38 പേരാണ് ഇന്ന് ജീവനോടെയുള്ളത്. ആദ്യത്തെ കുട്ടിക്ക് ഇപ്പോള്‍ 25 വയസാണ് പ്രായം.

‘സാധാരണ കുട്ടികളെ പോലെ തന്നെ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും തന്റെ കുട്ടികള്‍ സ്‌കൂളില്‍ പോകണമെന്നാണ് ആഗ്രഹമെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ ഒരു ഡോക്യുമെന്ററിയില്‍ അവര്‍ പറയുന്നു.

അണ്ഡോല്‍പാദന സമയത്ത് ഒന്നിലധികം അണ്ഡങ്ങള്‍ ധാരാളാമായി ഉല്പാദിപ്പിക്കപ്പെടുന്ന ;’ജനറ്റിക് പ്രിഡിസ്പൊസിഷന്‍ ടു ഹൈപ്പര്‍ ഓവുലേറ്റ് ‘ സ്ഥിതിവിശേഷമാണ് മറിയത്തിന്റേതെന്നും ഇങ്ങനെയുള്ളവര്‍ക്ക് ഒറ്റപ്രസവത്തില്‍ രണ്ടോ അതിലധികമോ കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഉഗാണ്ടയിലെ ഡോക്ടര്‍ ചാള്‍സ് കിഗ്ഗുന്‍ഡു പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം