മോഹന്‍ലാലിന്റെ ഗാനം നെഞ്ചിലേറ്റി ആരാധകര്‍;മുടിയഴിച്ചാടി ഒടിയന്‍ മാണിക്യന്‍ വീഡിയോ കാണാം

ഒടിയനിലെ മോഹന്‍ലാല്‍ ആലപിച്ച രണ്ടാം ഗാനം ഏനൊരുവനെ ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍. ഇന്നലെ പുറത്തുവിട്ട ലിറിക്കല്‍ വീഡിയോ 5 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലെറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടത്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് കെ ജയചന്ദ്രനാണ് ഈണം പകര്‍ന്നിരിക്കുന്നത്. നാടന്‍ പാട്ട് ശൈലിയിലാണ് ഗാനം.

ഡിസംബര്‍ 14 ന് പുറത്തിറങ്ങാനിരിക്കുന്ന ഒടിയന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും. ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഗെറ്റപ്പുകളില്‍ ഉള്ള മോഹന്‍ലാലിന്റെ സ്റ്റില്ലുകളും മറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം