ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കലിന് ഉപാദികളോടെ കോടതി ജാമ്യം അനുവദിച്ചു

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുന്ന മുന്‍  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. ഫ്രാങ്കോയ്ക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആണ് അദ്ദേഹം പാലാ സബ് ജയിലില്‍ നിന്നും മോചിതനായത്.

നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ജയില്‍ മോചിതനായ ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയത്. ജയിലിന് മുന്‍പിലെ റോഡ‍് ബ്ലോക്ക് ചെയ്ത് വിശ്വാസികള്‍ കുത്തിയിരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.

പ്രാര്‍ത്ഥനഗീതങ്ങള്‍ പാടി കാത്തിരുന്ന വിശ്വാസികള്‍. ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ ബിഷപ്പ് കീ ജയ് വിളികളുമായാണ് സ്വീകരിച്ച് കൊണ്ടു പോയത്. കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് ബിഷപ്പ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങി 24 മണിക്കൂറില്‍ കേരളം വിടണം എന്നാണ് വ്യവസ്ഥ. അതിനാല്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം