ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വോട്ടുചെയ്യില്ലെന്ന് എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍

Loading...

ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വോട്ടുചെയ്യില്ലെന്ന് എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്‍. എന്‍എസ്എസ് നേതൃത്വത്തെ അംഗീകരിക്കില്ലെന്നാണ് ഇന്നസെന്റിന്റെ നിലപാട്.

അങ്ങനെ പറഞ്ഞിട്ട് തങ്ങളെ കാണാന് വന്നിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശങ്കരന്‍കുട്ടി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമദൂരമാണ് തങ്ങളുടെ നിലപാടെന്നാണ് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പറയുന്നത്. എന്നാല്‍ ചില അംഗങ്ങള്‍ക്ക് രാഷ്ട്രീയ ചുമതലയുണ്ടാകുമെന്നും യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

അംഗങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങള്‍ക്കില്ലെന്നും യൂണിയന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ഇന്നസെന്റ് എന്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് വോട്ട് തേടില്ലെന്ന് ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, എന്‍എസ്എസിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

 

 

 

 

ഒരു വെടിക്ക് രണ്ട് പക്ഷി.വടകരയിൽ ബി.ജെ.പി തന്ത്രം എന്ത് ? ആകാംക്ഷയോടെ നോക്കി കാണുകയാണ് കേരളം. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

Loading...