ജോലി രാജിവെച്ചില്ല ; മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

Loading...

കറാച്ചി : ജോലി രാജിവയ്ക്കാന്‍ വിസമ്മതിച്ച മാദ്ധ്യമപ്രവര്‍ത്തകയായ യുവതിയെ ഭര്‍ത്താവ് വെടിവച്ച്‌ കൊന്നു. പാകിസ്താനിലെ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാല്‍ എന്ന ഇരുപത്തേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദിലാവര്‍ അലിയെ പൊലീസ് അറസ്റ്റുചെയ്തു.

സെന്‍ട്രല്‍ ലാഹോറിലെ ഓഫീസില്‍ ജോലിക്കെത്തിയ ഉറൂജിന്റെ തലയ്ക്ക് നേരെ ദിലാവര്‍ അലി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടനെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ദിലാവറും മറ്റൊരു ഉറുദു പത്രത്തിലെ ജീവനക്കാരനായിരുന്നു. ഏഴ് മാസങ്ങള്‍ക്ക് മുമ്ബാണ് ഇവര്‍ പ്രണയിച്ച്‌ വിവാഹിതരായത്. കുറച്ചുനാളുകളായി ജോലിരാജിവയ്ക്കാന്‍ ഇയാള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം