ആ വൈറല്‍ പോസ്റ്റിലെ കൈയുടെ ഉടമയെ വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്.

Loading...

അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നൂറിന്‍ ഷെരീഫ്. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയിലും സിനിമാലോകത്തും ഏറെ ചര്‍ച്ചയായിരുന്നു. കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രവും വാക്കുകളും നൂറില്‍ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു.

ഇതോടെ നൂറില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറയുകയാണ് നൂറിന്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്.

അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്‍ എന്നെ നന്നായി സ്നേഹിക്കുന്നു. അത് ലോകത്തോട് തുറന്നുപറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ് നൂറില്‍ കുറിച്ചു. ആരാധകര്‍ക്കെല്ലാം തൃപ്തിയാവുകയും ചെയ്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം