കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി നഴ്‌സുമാരെ ആക്രമിച്ചു

Loading...

കൊല്ലം : ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പടപ്പക്കര സ്വദേശിയായ പ്രവാസിയാണ് അക്രമാസക്തനായത്.

ഇയാള്‍ നഴ്‌സുമാരെ ആക്രമിക്കുകയും നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

നഴ്‌സുമാരെ ആക്രമിച്ച ഇയാള്‍ ഉടുത്തിരുന്ന കൈലി മാറ്റി പാന്റ് ധരിച്ചെത്തി കൈലി ഉപയോഗിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. കൂടാതെ ഗ്രില്ലിലൂടെ കൈ പുറത്തേക്കിട്ട് ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിക്കാനും ചെന്നു.

അകത്തു കയറിയ നഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും വാതിലിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. അക്രമത്തിനിടെ കൈ മുറിഞ്ഞെങ്കിലും ഡ്രസ് ചെയ്യാന്‍ സമ്മതിച്ചില്ല. എന്നാല്‍ പോലീസ് വന്നപ്പോള്‍ ഇയാള്‍ മര്യാദക്ക് സംസാരിക്കുകയും ചെയ്തതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെയ്ക്കുകയായിരുന്നു എന്നാണ് സൂചന. ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ നഴ്‌സുമാരോട് ഇയാള്‍ ചായ ആവശ്യപ്പെട്ടു.

ഇവര്‍ ഇയാള്‍ക്ക് വെള്ളം നല്‍കി. ഇയാളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍ ചായ എത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍ വീട്ടില്‍നിന്ന് ആരും എത്തിയില്ല. തുടര്‍ന്ന് ചായ വാങ്ങിക്കൊടുക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോടു പറഞ്ഞു. എന്നാല്‍ ഇതിനു പിന്നാലെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.

നിലവില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് ഇയാള്‍ക്ക് മെന്റല്‍ ഡിപ്രഷന്‍ ഉള്ളപോലെ തോന്നിയിരുന്നെങ്കിലും പോലീസ് എത്തിയപ്പോള്‍ വളരെ സമാധാനപൂര്‍ണമായാണ് സംസാരിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം