ഇനി ഒട്ടും ദാഹിക്കില്ല ! സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു

Loading...

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു. ഇനി മുതൽ കുപ്പിവെള്ളം വാങ്ങാൻ 13 രൂപ നൽകിയാൽ മതി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിജ്ഞാപനം ഉടനിറങ്ങും.

ഇരുപത് രൂപയാണ് നിലവിൽ ഒരു കുപ്പി വെള്ളത്തിന്. എട്ട് രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാർക്ക് ഒരു ലിറ്റർ കുപ്പിവെള്ളം ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനെ തുടർന്നാണ് സർക്കാർ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി പുതിയ വില നിശ്ചയിച്ചത്.

വില നിയന്ത്രണത്തോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം