മൃഗങ്ങളെയും വെറുതെ വിടില്ല ! പാലക്കാട് പശുവിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നു!

Loading...

പാലക്കാട് : പശുവിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന് പരാതി. മണ്ണാര്‍ക്കാട് മാസപറമ്ബ് സ്വദേശി വിനോദ് കുമാറാണ് പരാതിക്കാരന്‍. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.

ഈ മാസം അഞ്ചാം തീയതി മുതലാണ് വിനോദിന്‍റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് കെട്ടിയിട്ടതായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കുറ്റിക്കാട്ടില്‍ കൈകാലുകള്‍ കെട്ടിയ നിലയില്‍ പശു ചത്തു കിടക്കുന്നത് കണ്ടത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

സമീപവാസി പശുവിനെ അഴിച്ച്‌ കൊണ്ടു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ പശുവിന്‍റെ കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. മൃഗഡോക്ടര്‍ എത്തി പോസ്റ്റ്മോര്‍ട്ടം നടത്തി.

സമാനരീതിയില്‍ നേരത്തെയും സമീപത്തെ വീടുകളില്‍ വളര്‍ത്തുന്ന പശുക്കള്‍ പീഡനത്തിന് ഇരയായതായി പരാതിയുണ്ട്. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് മണ്ണാര്‍ക്കാട് സി ഐ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം