“കോപ്പോൾ” ജനപ്രിയമാകുന്നു; മലബാറില്‍ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:  കേരളത്തില്‍ “കോപ്പോൾ” ജനപ്രിയമാകുന്നു, മലബാറില്‍ ഔട്ട്ലെറ്റുകൾ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. എൻഎംഡിസിയുടെ നേതൃത്തത്തില്‍  റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു.
കേരള സർക്കാർ നിയന്ത്രിത സ്ഥാപനമായ എൻഎംഡിസിയുടെ ജനപ്രീതിയാർന്ന “കോപ്പോൾ” (ബ്രാന്റ് വെളിച്ചെണ്ണയുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ചില്ലറ വിൽപ്പന കേന്ദ്ര
ങ്ങൾ ആരംഭിക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡിലെ വിവിധ കേന്ദ്രങ്ങളിലാണ് ഔട്ട്ലെറ്റുകൾ അനുവദിക്കുക. താൽപ്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോഴിക്കോട്
സിൽക്ക് സ്ട്രീറ്റിലുള്ള ആസ്ഥാന കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.
അംഗ സംഘങ്ങൾക്കും, സഹകരണ സ്ഥാപനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതാണ്.
യോഗത്തിൽ പ്രസിഡന്റ് പി.സൈനുദ്ദീൻ, അദ്ധ്യക്ഷത വഹിച്ചു. ഫോൺ നമ്പർ 8547022238, 8281239063

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം