Categories
headlines

നിസാമുദ്ദീൻ ; നീതിയുടെ ഭാഷയിൽ സംസാരിക്കാം

നിസാമുദ്ദീൻ ചൂടുള്ള വാർത്തയാകുമ്പോൾ ചുട്ടുപൊള്ളുന്ന മനസ്സുകളുടെ നീറ്റൽ കാണാതെ പോകരുത്. കൊറോണയെന്ന മഹാമാരിക്കെതിരെ പ്രാത്ഥനയും സേവനവുമായിക്കഴിയുന്നവരുടെ മനോഗതം അത്ര പെട്ടെന്ന് ആർക്കും വായിച്ചെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

രാജ്യം ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ നിലയുറപ്പിക്കുമ്പോൾ നിസാമുദ്ദീൻ ചർച്ചാ വിഷയമാക്കി കാടിളക്കി വെടിക്കുന്ന പ്രാകൃത ശൈലി എന്തായാലും ഒരു പരിഷ്കൃത സമൂഹത്തിന് യോജിക്കുന്നതല്ല.
മർകസ് എന്ത് നിമയമ ലംഘനം നടത്തിയെന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടില്ല.

പ്രധാനമന്ത്രിയുടെ ആഹ്വാനം പൂർണ്ണമായും ശിരസ്സാ വഹിച്ച മർകസിന്റെ അപേക്ഷകൾക്ക് കേന്ദ്ര സർക്കാറോ ഡൽഹി മുഖ്യമന്ത്രിയോ വേണ്ടത്ര പരിഗണന നൽകിയില്ലായെന്ന വസ്തുത ചെറുതായിക്കണ്ടുകൂടാ.

അല്ലെങ്കിലും ഡൽഹി മുഖ്യന് ഒരു എല്ല് കുറവാണല്ലൊ, മുഖ്യന്റെ പല ഇടപെടലുകളിലും അത് മാലോകർക്കത് ബോധ്യപ്പെട്ടിട്ടുമുണ്ട്. കളി ചൂല് കൊണ്ടാവുന്നതിനാലാവാം ഇങ്ങിനെയൊക്കെ.
കോടി ക്കണക്കിന് ജനങ്ങളോട് ഇരിക്കുന്നേടത്ത് തന്നെ ഇരിക്കുകയെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം അക്ഷരം പ്രതി പാലിച്ച മർകസ് സാഹചര്യങ്ങളെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തുവെന്ന് നിഷ്പക്ഷമായ അന്വേഷണത്തിൽ ബോധ്യപ്പെടുന്നുണ്ട്.,

ഇവിടെ ദു:ഖകരമായ ഒരു വസ്തുത പറയാതിരുന്നു കൂടാ.
ഏത് സംഭവത്തേയും ഒരു പ്രത്യേക സമുദായത്തെ മോശമായും മ്ളേഛമായും വർഗ്ഗീയമായും ചിത്രീകരിക്കുന്ന ത്രിബിൾ ആക്റ്റ് ജർണലിസത്തിന്റെ അതിപ്രസരം നമുക്കിവിടേയും കാണാൻ കഴിഞ്ഞു. ഒരു വേള കോവിഡ് നിസാമുദ്ദീനിലും കാസർക്കോട്ടുമെന്ന് വരെ ചാനൽ സ്ക്രീനിൽ വെണ്ടക്കയായി.?!!

ലോകത്തെ ഒട്ടനവധി ഭരണാധികാരികൾക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. എം.പി.മാർക്കും കലാകാരന്മാർക്കും ശാസ്ത്രജ്ഞർക്കും വരെ,
ആ വാർത്തകളൊക്കെ ഒരു വൈകുന്നേരത്തോടെ ചത്തൊടുങ്ങുകയായിരുന്നു.
ഡൽഹി പട്ടണത്തിലൂടെ ആയിരങ്ങൾ പൂർണ്ണമായും നിയമലംഘനം നടത്തി മണിക്കൂറുകൾ ഭീതി സൃഷ്ടിച്ചതും ഒരു രാത്രിയുടെ മാത്രം വാർത്തകളായി. യു.പി.യിലെ ചിലയിടങ്ങളിൽ തടിച്ചു കൂടിയ ആയിരങ്ങൾ നമുക്ക് വലിയ വാർത്തയായതേയില്ല.,

യുപിയിലും ഗുജറാത്തിലും താമരപ്പൊഴ്കളിൽ തമ്പടിച്ചതും മാധ്യമങ്ങളിൽ തലക്കെട്ടുകളായില്ല.
ഭരണാധികാരികൾക്കും മാധ്യമ. മേലാളൻമാർക്കും അതൊന്നും അത്ര വലിയ വിഷയമല്ല.
തബ്ലീഗ് എന്താണെന്ന് ജീവിതത്തിൽ കേട്ടിട്ടില്ലാത്തവർ പോലും തബ്ലീഗ് ജമാത്തത്തിനെക്കുറിച്ച് ആധികാരികമായി പറയാൻ തുടങ്ങിയിരിക്കുന്നു.

പിറന്നു വീണ സമുദായവും ജനിപ്പിച്ച തന്തയും നികൃഷ്ഠമാണെന്ന് എഴുതിയും പറഞ്ഞും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് പൊങ്ങച്ചം നടിക്കുന്ന ചില സംസ്കാരിക ശൂന്യന്മാരും ഖാൻമാരുംതബ് ലീഗ് ജമാ അത്തിനെ വിലയിരുത്തുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി.
സമൂഹത്തിൽ ചിലരുണ്ട്.

അവർക്ക് മമ്മദ്ക്കാന്റെ പണം വേണം,ഫ്ലാറ്റ് വേണം,
വണ്ടി വേണം,പക്ഷേ മമ്മദ്ക്കാന്റെ നെറ്റിത്തടത്തോടെന്തോ പുഛമാണ്.വെറുപ്പാണ്. അസഹിഷ്ണുതയാണ്,,
വർഷങ്ങളേറെയായി ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന തബ്ലീഗ് പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായ നിസാമുദ്ദി നിൽ നിയമ ലംഘനവും അച്ചടക്കരാഹിത്യവുമുണ്ടായെന്ന് പ്രചരിച്ചാൽ അതിന്റെ നാണക്കേട് തബ്ലീഗിനല്ല ഈ രാജ്യത്തിനാണ.

കാരണം ഭാരതത്തിൽ മൺമറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ മത വർഗ്ഗ ജാതി വ്യത്യാസമില്ലാതെമഹാരഥൻമാർ ഒരു പോലെ ആദരിച്ച് അംഗീകരിച്ച് പോരുന്നതാണ് നിസാമുദീനിലെ തബ്ലീഗ് മർക്കസ്. തബ്ലീഗിന്റെ ചരിത്രം പറയൽ എന്റെ ഉദ്ദേശമല്ല. അതിന് ഇവിടെ പ്രസക്തിയുമില്ല.മാത്രവുമല്ല ഞാനൊരു തബ്ലീഗ് കാരനുമല്ല.പക്ഷേ ചില നേരങ്ങളിൽ ചിലരുടെ ദുരുദ്ദേശപരമായപ്രചരണ തന്ത്രം കാണുമ്പോൾ അറിയാവുന്ന സത്യം
പരിസരങ്ങളുമായി ‘ പങ്കുവെക്കുകയാണെന്ന് മാത്രം.

മാധ്യമ പ്രവർത്തകനായി വിദേശത്തുള്ളപ്പോൾ തബ്ലീഗിനെ അടുത്തറിയാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് അമേരിക്ക
വാജ്പെയ് സർക്കാരിനോട് വ്യക്തമായ വിവരം തേടിയപ്പോൾ അന്ന് നമ്മുടെ സർക്കാർ നൽകിയ മറുപടി,
ഇതായിരുന്നു,
ആത്മസംസ്കരണവും സദുപദേശങ്ങളുമാണ് അവരുടെ പ്രവർത്തന ശൈലി.

സംഘടനാ സംവിധാനമോ അധികാരങളോയില്ല.
വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കാത്തഒരു സംഘമാണവർ.
തബ്ലീഗ് പ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തെ ഒട്ടനവധി രാജ്യങ്ങളിലെ പട്ടണങളിൽ മദ്യശാലകളും ചൂതുകളികേന്ദ്രങ്ങളും വ്യഭിചാര തെരുവുകളുംഅടച്ചു പൂട്ടിയ
സംഭവങ്ങളുണ്ടായിട്ടുണ്ട്.തടുപൊളിയൻ പ്രസംഗങ്ങളിലൂടെയല്ല ഭൌതികതയുടെ പെരുമ്പറ സൃഷ്ടിച്ചല്ല.
മനസ്സുകളെ ശാന്തമാക്കി ദൈവീകവഴിയിലേക്ക് നയിക്കുന്ന ചെറുസംഘങ്ങളുടെ ആത്മീയ
വേദികൾ.

വിമർശനങ്ങളില്ല, പ്രതിഷേധങ്ങളില്ല, പരാതികളില്ല,
മസ്ജിദുകളിലെ മിഹ്റാബുകളുടെ ചാരത്ത് നാഥന്റെ മുമ്പിൽ കരഞ്ഞു കലങ്ങിയ കണ്ണു ക ളു മാ യി അവർ ലോകമെങ്ങുമുള്ളമനുഷ്യർക്ക് വേണ്ടി പ്രാർത്ഥനാനിരതരാണ്.,,
ഇതാ ഇന്ദ്രപ്രസ്ഥത്തിലെ നിസാമുദ്ദീനിലും ശുഭ്ര വസ്ത്രധാരികളായെത്തിയ ഈ നിഷ്ക്കളങ്കർ ഒന്നിച്ചൊന്നായ് പടച്ച തമ്പുരാനോട് പ്രാർത്ഥിച്ചതും ഈ മഹാമാരിയിൽ നിന്നും രാജ്യത്തേയും ജനതയേയും രക്ഷിക്കേണമേയെന്നാണ്,,
സത്യം തുറന്ന് പറയുമ്പോൾ മുഖം ചുളിക്കുന്നവരുണ്ടാകാം., വർഗ്ഗീയ വാദിയെന്ന് വിളിക്കുന്നവരുമുണ്ടാകും.,,
അതൊന്നും പ്രശ്നമാക്കുന്നേയില്ല.,,,
എന്തിനേറെ ചില മാധ്യമങ്ങൾപൌരത്യ ബില്ല് പോരാട്ടത്തോടൊപ്പം നിസാമുദ്ദീൻ സംഭവത്തെ കൂട്ടിക്കെട്ടാനും ശ്രമം നടത്തി.വേറെ
ചാനൽ കാമറകൾ നിസാമുദ്ദീനും ഷാഹിൻ ബാഗ് സമരവും ക്ലബ്ബ് ചെയ്യുന്നതിലെ ത്രില്ലിലായിരുന്നു.

ഒരു വെടിക്ക് ഏതാനും പക്ഷികൾ…?!
ഒന്ന് ആവർത്തിച്ചു പറയുന്നു.,
നിസാമുദ്ദീനിലെ തബ്ലീഗ് കേന്ദ്രത്തെ അന്ധമായിന്യായീകരിക്കേണ്ട കാര്യം ഇവിടെയില്ല. അത് പോലെ ഇടവും വലവും നോക്കാതെ മർകസിനെ പ്രതിക്കൂട്ടിലാക്കി പുകമറ സൃഷ്ടിക്കുന്നതും ശരിയല്ല.
എല്ലാറ്റിനും ന്യായം വേണം. നീതിയുടെ ഭാഷയിൽ സംസാരിക്കണം.അപ്പോഴേ എല്ലാറ്റിനും പരിഹാരമുണ്ടാകൂ.
എല്ലാം വേർതിരിച്ചറിയാൻ കെൽപ്പുള്ളവരാണ് ഇന്ത്യക്കാർ.
ദേശത്തിന്റെ വിളി കേട്ടുണർന്നവരോടൊപ്പം സേവന സന്നദ്ധരായവർ ആയിരങ്ങളാണ്.

നിസാമുദീനിലേക്കുള്ള ദൂരം കുറവല്ല.എന്നാൽ
നിഷ്പക്ഷഭാവത്തോടെ നിസാമുദ്ദീനെ തൊട്ടറിയുമ്പോൾ അകലം കുറയുന്നു.,,
അർത്ഥം നഷ്ടപ്പെട്ട കണ്ടെത്തലുകളും
നിറം കൊടുക്കപ്പെട്ട കഥകളും വൃഥാവിലാവുകയാണ്,,
അവരെ അടുത്തറിയുക.,
മനുഷ്യകുലത്തിന് വേണ്ടിയുള യാത്രയിലാണവർ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP