ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച്‌​ ഒമ്ബത്​ പേര്‍ക്ക്​ പരിക്ക്​

Loading...

ആലപ്പു​ഴ: അമിത വേഗത്തിലെത്തിയ കാറിടിച്ച്‌​ നാല്​ വിദ്യാര്‍ഥിനികള്‍ ഉ​ള്‍പ്പെടെ ഒമ്ബത്​ പേര്‍ക്ക്​ പരിക്ക്​. ആലപ്പുഴ പൂച്ചാക്കലിലാണ്​ സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്​. ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ട്​ മണിക്കായിരുന്നു അപകടം. മൂന്നിടത്തായാണ്​ അപകടം നടന്നത്​.

പൂച്ചാക്കല്‍ ശ്രീകണ്​​േഠശ്വരം ഹയര്‍സെക്കന്‍ഡറി സ്​കൂളിലെ വിദ്യാര്‍ഥിനികള്‍ക്കാണ്​ പരിക്കേറ്റത്​. ഇവര്‍ പരീക്ഷ കഴിഞ്ഞ്​ വീട്ടിലേക്ക്​ പോവുകയായിരുന്നു.ആദ്യം സൈക്കിളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇടിച്ചു തെറിപ്പിച്ച കാര്‍ മുന്നോട്ടു കുതിക്കുകയും പിന്നീട്​ ​േറാഡരികിലൂടെ നടന്നു പോവുകയായിരുന്ന മൂന്ന്​ വിദ്യാര്‍ഥിനികളെയും ഇടിച്ചു തെറുപ്പിച്ചു. വഴിയരികില്‍ നിര്‍ത്തിയിട്ട ബൈക്കിലും കാറിടിച്ചു. ബൈക്കിലുണ്ടായിരുന്നു യുവാവിനും കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്​.

അപകടത്തിനിടയാക്കിയ കാര്‍

ഇതിനിടെ കാര്‍ ഒരു ഇലക്​ട്രിക്​ പോസ്​റ്റിലും ഇടിച്ചു. കാറിനകത്തുണ്ടായിരുന്ന രണ്ട്​ പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്​. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥിനികള്‍ ദൂരേക്ക്​ തെറിച്ചു വീഴുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടുകാര്‍ ഓടിയെത്തിയാണ്​ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്​. പരിക്കേറ്റ വിദ്യാര്‍ഥിനികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. രണ്ട്​ പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും ഒരാളെ ചേര്‍ത്തല ആശുപത്രിയി​േലക്കും മാറ്റിയിരിക്കുകയാണ്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം