പബ്ബുകള്‍ക്ക് പിന്നാലെ ‘നൈറ്റ് ലൈഫ്’കേന്ദ്രങ്ങളും; പദ്ധതിയുമായി സര്‍ക്കാര്‍

Loading...

തിരുവനന്തപുരം:സംസ്ഥാനത്ത് പബ്ബുകള്‍ക്ക് പിന്നാലെ ‘നൈറ്റ് ലൈഫ്’കേന്ദ്രങ്ങളും നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. നൈറ്റ് ലൈഫിന് പറ്റിയ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തിരുവനനന്തപുരം, ടെക്‌നോപാര്‍ക്ക് പോലെ കേരളത്തിലെ ചില സ്ഥലങ്ങള്‍ നൈറ്റ് ലൈഫിന് പറ്റിയ സ്ഥലങ്ങളാണെന്നും അവിടെ ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം