ഇനി രാത്രിയിൽ തിരുവനന്തപുരം സിറ്റിയിൽ സ്ത്രീകൾ പേടിക്കേണ്ട

തിരുവനന്തപുരം: ഇനി രാത്രിയിൽ തിരുവനന്തപുരം സിറ്റിയിൽ അവിചാരിതമായി വന്നെത്തിപ്പെടുന്ന സ്ത്രീകൾ പേടിക്കേണ്ട നിങ്ങൾക്ക് വേണ്ടി സാമൂഹ്യനീതി വകുപ്പ് എന്റെ കൂട് എന്ന പേരിൽ night shelter ഒരുക്കിയിട്ടുണ്ട്അസമയത്ത് വിചാരിച്ച സ്‌ഥലത്തു എത്താൻ ഓട്ടോ വിളിക്കണ്ട ബസിന് വെയിറ്റ് ചെയ്യണ്ട..

തമ്പാനൂര്‍ ബസ്സ് ടെർമിനലിന്റെ എട്ടാം നിലയിലേക്ക് ചെല്ലൂ.. അവിടെ നിങ്ങൾക്ക്കുളിച്ചു ഫ്രഷ് ആയി. ആഹാരവും കഴിച്ചു ശീതീകരിച്ച മുറിയിൽ സുരക്ഷിതമായി ഉറങ്ങിയിട്ട് രാവിലെ എത്തേണ്ട സ്‌ഥലത്തു പോകാം  സ്ത്രീകൾക്കും കുട്ടികൾക്കും (ആൺകുട്ടികളാണെങ്കിൽ 12 വയസ്സുവരെ) വൈകിട്ട് 5 മുതൽ രാവിലെ 7 വരെ പ്രവർത്തനം.

Loading...