തൃശ്ശൂരില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കിണറ്റില്‍ ; യുവതിക്ക് എതിരെ കേസ്

Loading...

തൃശൂർ : പെരുമ്പിലാവിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്ക് എതിരെ കേസ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

കടവല്ലൂർ വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.

കേസെടുത്തത് കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവം കാരണം ഷെഹിറ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയിരുന്നു. ചങ്ങരംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലാണിവർ ചികിത്സ തേടിയത്.

ഡോക്ടർ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ യുവതി ഒഴിഞ്ഞുമാറി. തുടർന്ന് പൊലീസിൽ ഡോക്ടറാണ് വിവരം അറിയിച്ചത്. പിന്നീട് ചങ്ങരംകുളം പൊലീസ് കുന്നംകുളം പൊലീസിന് ഇതേപ്പറ്റി വിവരം നൽകി.

പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കിണറ്റിൽ നിന്ന് ലഭിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം