Categories
കായികം

ന്യൂസിലാൻഡിനു വിജയം

ബേ ഓവലിലെ മൗണ്ട് മൗഗന്വൂയിൽ നടക്കുന്ന ന്യൂസിലാൻഡ് -പാകിസ്ഥാൻ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് 101 റൺസിന്റെ തകർപ്പൻ വിജയം .

ന്യൂസീലൻഡ് : 1ST IN-431/10 2ND IN-180/5 D

പാകിസ്ഥാൻ : 1ST IN-239 /10 2ND IN-271/10

ഒന്നാമിന്നിങ്സിൽ ടോസ് നേടി ബോളിങ് ആരംഭിച്ച പാകിസ്ഥാൻ ആദ്യ ഓവറുകളിൽ തന്നെ കീവീസ് ഓപ്പണർമാരെ പുറത്താക്കിയെങ്കിലും ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ (129), ബ്രാഡ്‌ലി വാൾട്ടിങ് (73), റോസ് ടെയ്‌ലർ (70) , ഹെൻറി നിക്കോളാസ് (56) എന്നിവരുടെ മികച്ച പ്രകടനത്തിൽ 431 റൺസെടുത്തു . പാക്കിസ്ഥാന് വേണ്ടി യുവ പേസ് ബൗളർ ഷഹീൻ അഫ്രിഡി 4 വിക്കറ്റും യാസിർ ഷാ 3 വിക്കറ്റും നേടി .

കീവീസ് ബൗളർമാരുടെ കണിശതയ്ക്കു മുന്നിൽ ഒന്നാമിന്നിഗ്‌സിൽ തകർന്ന പാകിസ്ഥാന് ഫഹീം അഷ്‌റഫിന്റെയും (91), ക്യാപ്ടൻ മുഹമ്മദ് റിസ്വാന്റെയും (71 ) പ്രകടനവുമാണ് തുണയായത് . കീവീസിന്‌ വേണ്ടി കെയിൽ ജാമിസൺ മൂന്നും ,ടിം സൗത്തി , ട്രെൻഡ് ബോൾട്ട് , വാഗ്നർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി .

192 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ ന്യൂസിലാൻഡ് രണ്ടാമിന്നിഗ്‌സിൽ അഞ്ചു വിക്കറ്റിന് 180 റൺസെടുത്ത് 373 റൺസിന്റെ വിജയലക്ഷ്യമാണ് പാക്കിസ്ഥാന് നൽകിയത്. കീവീസിന്‌ വേണ്ടി ഓപ്പണർമാരായ ടോം ലതാമും ,ടോം ബ്ലെൻഡലും അർദ്ധ സെഞ്ചുറി നേടി .

രണ്ടാമിന്നിഗ്‌സിൽ പാകിസ്ഥാന് വേണ്ടി ഫവാദ്‌ ആലമും (102),ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും (60 ) പൊരുതിയെങ്കിലും വിജയം നേടിയെടുക്കാനായില്ല. കീവീസിന്‌ വേണ്ടി കെയിൽ ജാമിസൺ ,ടിം സൗത്തി , ട്രെൻഡ് ബോൾട്ട് , വാഗ്നർ മിച്ചൽ സാറ്റ്നർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ ആണ് മാൻ ഓഫ് ദി മാച്ച്. ക്രൈസ്റ്റ് ചർച്ചിലെ ഹാങ്‌ലി ഓവലിൽ ജനുവരി 3 – 7 വരെയാണ് രണ്ടാം ടെസ്റ്റ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: New Zealand beat Pakistan by 101 runs in the first Test at New Zealand-Mount Maunganui in Bay Oval.

NEWS ROUND UP