Categories
cookery

സിമ്പിൾ ആയി ഒരു ചിക്കൻ കട്‌ലറ്റ് പരീക്ഷിച്ചാലോ…..

വളരെ പെട്ടെന്ന് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ വേണ്ടി കഴിയുന്ന ഒരു സ്നാക്സ് ആണ് ചിക്കൻ കട്‌ലറ്റ്.

സാധാരണഗതിയിൽ കടകളിൽ നിന്നും മറ്റുമാണ് ചിക്കൻ കട്ലൈറ്റ്   കഴിക്കാർ ഉണ്ടാവുക.

എന്നാൽ വളരെ ചുരുങ്ങിയ നിമിഷം കൊണ്ട് വീട്ടിൽ ഉണ്ടാക്കാം. എങ്ങനെയാണ് ചിക്കൻ കട്ലറ്റ് ഉണ്ടാക്കുന്നത് നോക്കാം.

ചേരുവകൾ

* ചിക്കൻ – ആവിശ്യത്തിന് *സവാള
* ഉരുളക്കിഴങ്ങ് – 2 വലുത്
* ഉപ്പ്
* കുരുമുളക് പൊടി
* ഇഞ്ചി
* വെളുത്തുള്ളി -1
* പച്ചമുളക് – 4
*ബ്രെഡ് – 8 എണ്ണം
* എണ്ണ
* മല്ലിഇല
* മുട്ട -2

തയാറാകുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു കപ്പ്‌ വെള്ളം ഒഴിച്ചു ഉപ്പ്, കുറച്ച് കുരുമുളക് പൊടി ചേർത്ത് വേവിക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് തൊലി മാറ്റി നന്നായി ഉടച്ചു വയ്ക്കുക.

പിന്നീട്. ചെറുതാക്കി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ മിക്സിയിലിട്ട് ചതച്ചെടുക്കുക.

ചിക്കൻ വെന്തു കഴിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റുക പിന്നീട് മിക്സിയിലിട്ട് പൊടിച്ചെടുക്കുക .

അതിനു ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടായതിനു ശേഷം അരച്ചുവെച്ചിരിക്കുന്ന സവാള പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവ പേസ്റ്റ് ചൂടായ എണ്ണയിലേക്ക് ഇടുക.

നന്നായി വാടിക്കഴിഞ്ഞാൽ അതിനുശേഷം അതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കുക. ഇവ നന്നായി മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് ഉരുളക്കിഴങ്ങ് അരച്ച് വെച്ചത് ചേർത്ത് കൊടുക്കുക.

മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടയുടെ വെള്ള എടുത്ത് മാറ്റിവെക്കുക അതിലേക്ക് കോൺഫ്ലവർ ഓയിൽ ഒഴിക്കുക.

ഇവ നന്നായി മിക്സ് ചെയ്യുക.
ശേഷം നമ്മൾ എടുത്തു വെച്ചിരിക്കുന്ന ബ്രെഡ് നന്നായി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.

റെഡിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ഉരുളക്കിഴങ്ങ് മസാലകൾ എടുത്ത് കട്ലൈറ്റ് ഷേപ്പിൽ ഉരുട്ടി വയ്ക്കുക.

പിന്നീട് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കിയശേഷം ഉരുട്ടി വെച്ചിരിക്കുന്ന മസാലകൾ മുട്ടയുടെ വെള്ളയിൽ മുക്കി എടുക്കുക .

ശേഷം പൊടിച്ചു വെച്ചിരുന്ന ബ്രഡിൽ ഇരുപുറങ്ങളും മുക്കിയ ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.

ഇരുവശങ്ങളും വെന്തുകഴിഞ്ഞാൽ എണ്ണയിൽ നിന്നെ മാറ്റിയെടുക്കുക.

സ്വാദിഷ്ടമായ ചിക്കൻ കട്‌ലറ്റ് റെഡി .

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Then dip both sides in the breadcrumbs and add to the hot oil.