കോലിക്കും റെയ്‌നയ്ക്കും പിന്നാലെ ടി20യില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

Loading...

ദില്ലി: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. കുട്ടിക്രിക്കറ്റില്‍ 8000 റണ്‍സ് കണ്ടെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് രോഹിത് ശര്‍മ. വിരാട് കോലി, സുരേഷ് റെയ്‌ന എന്നിവരാണ് ഇതിന് മുമ്പ് നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍. കരിയറില്‍ ഇന്ത്യക്ക് പുറമെ മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ എ, ഡക്കാണ്‍ ചാര്‍ജേഴ്‌സ്, മുംബൈ എന്നിവര്‍ക്ക് വേണ്ടിയാണ് രോഹിത് കളിച്ചിട്ടുള്ളത്.

8000 ക്ലബിലെത്തുന്ന ലോകത്തെ എട്ടാമത്തെ താരം കൂടിയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത്.  9922 റണ്‍സുള്ള ക്രിസ് ഗെയ്‌ലാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. മക്കല്ലം, പൊള്ളാര്‍ഡ്, ഷുഐബ് മാലിക്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് എണ്ണായിരും ക്ലബിലുള്ള മറ്റ് താരങ്ങള്‍.

307 മത്സരങ്ങളില്‍ 32.22 ശരാശരിയില്‍ 8018 റണ്‍സാണ് രോഹിത് ഇതുവരെ അടിച്ചുക്കൂട്ടിയത്. കോലിക്ക് നേട്ടം സ്വന്തമാക്കാന്‍ 260 മത്സരങ്ങങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്. 40.91 ശരാശരിയിലാണ് കോലി നേട്ടം കൊയ്തത്. റെയ്‌ന 311 മത്സരങ്ങളില്‍ 32.99 ശരാശരിയാണ് 8000 മറികടന്നത്.

 

നോട്ട് നിരോധനത്തിനു പിന്നാലെ ജോലി നഷ്ട്ടപ്പെട്ടത് 50 ലക്ഷം പേർക്ക് .മോദിയുടെ ഭരണപരാജയം……………………..വീഡിയോ കാണാം

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം