നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു; വധശിക്ഷ മാര്‍ച്ച് മൂന്നിന്

Loading...

ന്യൂഡൽഹി : നിർഭയ കേസിൽ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശ‌ർമ, പവൻ ഗുപ്ത എന്നിവരെ മാർച്ച് മൂന്നിന് തൂക്കിലേറ്റും. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻ ജഡ്ജ് ധർമേന്ദർ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ പ്രതികൾക്ക് ഇത് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകൾ ജനുവരി 17നും ഫെബ്രുവരി ഒന്നിനും ആയിരുന്നു.

എന്നാൽ, ദയാ ഹർജികൾ ഉൾപ്പെടെയുള്ള മറ്റ് നിയമനടപടികൾ കാരണം മരണ വാറണ്ടുകൾ സ്റ്റേ ചെയ്യുകയായിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം