കൊല്ലത്ത് വീടിന് മുന്നിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Loading...

കൊല്ലം : പുനലൂരിൽ ദിവസങ്ങൾ പ്രായമായ കുഞ്ഞിനെ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പുനലൂർ വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീടിന് മുന്നിലാണ് ദിവസങ്ങള്‍ പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ അർധരാത്രിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുന്നിക്കോട് പൊലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

കുഞ്ഞ് ആരോഗ്യവതിയാണെന്ന് പൊലീസും ഡോക്ടർമാരും അറിയിച്ചു. തുടർനടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ ഉടൻ ശിശുക്ഷേമസമിതിക്ക് കൈമാറും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം