Categories
ആരോഗ്യം

ഓട്സ് ഒരിക്കലും ഒഴിവാക്കരുത്…കാരണം ഇതാ

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഓട്സ് ഒരിക്കലും ഒഴിവാക്കരുത്.

നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും നല്ലതും, ആരോഗ്യകരവും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ ഭക്ഷണമാണ് ഓട്സ്. ഓട്സ് കഴിക്കുവാനുള്ള നാല് വഴികൾ ഇതാ.

വണ്ണം കുറയ്ക്കാൻ ഓട്സ്

ഓട്സ് പോഷകങ്ങൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്, മാത്രമല്ല അവ പ്രഭാതഭക്ഷണത്തിന് തികച്ചും ലാഭകരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഭക്ഷണമാണ്.

ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഇതിന് ഉണ്ടെന്ന് നിരവധി പഠനങ്ങൾ ഇതിനകം തെളിയിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഈ അമൂല്യ വിഭവം ഉൾപ്പെടുത്താതിരിക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല!

അതിനാൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഓട്സ് എളുപ്പത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നാല് വഴികൾ ഇതാ:

ലഘുഭക്ഷണമായി

ആരാണ് ലഘുഭക്ഷണം ഇഷ്ടപ്പെടാത്തത്? എല്ലാവർക്കും ഇഷ്ടമാണ്, പ്രത്യേകിച്ചും നിങ്ങൾ ഡയറ്റ് ചെയ്യുന്ന സമയത്ത്, എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുവാനുള്ള പ്രേരണയെ ചെറുക്കാൻ പ്രയാസമാണ്.

ഓട്‌സ് ആരോഗ്യമുള്ളതും ഉയർന്ന അളവിൽ നാരുകൾ ഉള്ളതുമായതിനാൽ ജങ്ക് ഫുഡിന് അനുയോജ്യമായ (ആരോഗ്യകരമായ) ബദലായി ഇത് പ്രവർത്തിക്കുന്നു. ഇത് ശരീരത്തിൽ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും, അത് നിങ്ങളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താനും നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കും.

മാത്രമല്ല, മസാച്ചുസെറ്റ്സ് മെഡിക്കൽ സ്കൂളിന്റെ ഗവേഷണ പ്രകാരം, ശരീരഭാരം കുറയ്ക്കാൻ ഇതിൽ അടങ്ങിയ ഫൈബർ സഹായിക്കും എന്ന് വ്യക്തമാക്കുന്നു. അതിനാൽ, ഓട്സ് വിത്തുകളും നട്ട്സുകളുമായി ചേർത്ത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നു.

​ഓട്മീൽ ബൗൾ
ഇൻസ്റ്റാഗ്രാമിൽ ഒരു ബൗൾ നിറയെ ഓട്‌സ് നല്ല ഭംഗിയിൽ അലങ്കരിച്ചത് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഇത് കാഴ്ച്ചയിൽ ആരോഗ്യകരമാണെങ്കിലും അതിൽ ഇടുന്നതെല്ലാം നിങ്ങൾക്ക് നല്ലതല്ലെന്ന് അറിയേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇതിലേക്ക് പഞ്ചസാരയോ തേനോ ചേർക്കരുത്.

പകരം, ഇത് മധുരമാക്കാൻ, നിങ്ങൾക്ക് ഏത്തപ്പഴവും ബെറിയും ചേർക്കാം. നിങ്ങൾക്ക് മറ്റ് പഴങ്ങൾ, പാൽ, പല തരം വിത്തുകൾ, നട്ട്സുകൾ എന്നിവ ചേർത്ത് ഇതിന്റെ പോഷക ഗുണങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യാം.

ഓട്സ് പാൽ
നിങ്ങൾ പാലുൽപ്പന്നത്തിന് പകരം ഒരു സസ്യ അധിഷ്ഠിത ബദലാണ് തിരയുന്നതെങ്കിൽ, ബദാം പാൽ അല്ലെങ്കിൽ സോയ പാൽ കൂടാതെ, ഓട്സ് പാലും ഒരു മികച്ച ബദലാണ്. ഓട്‌സിൽ കാൽസ്യം കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ, വിപണിയിൽ ലഭ്യമായ ഓട്സ് പാലുകളിൽ കൂടുതൽ പ്രോട്ടീനും മറ്റ് അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

ഏറ്റവും നല്ല കാര്യം എന്തെന്നാൽ, ഇതിൽ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. എന്നാൽ നിങ്ങൾ മധുരമില്ലാത്ത ഓട്സ് പാലാണ് കുടിക്കുന്നത് എന്ന് പ്രത്യേകം ഉറപ്പാക്കുക.

ഓട്സ് സ്മൂത്തി
നിങ്ങൾ സ്മൂത്തി ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട സ്മൂത്തിയിലേക്ക് കുതിർത്ത കുറച്ച് ഓട്‌സ് ചേർക്കാൻ ശ്രമിക്കുക! വാഴപ്പഴം ഉപയോഗിച്ചോ മറ്റോ തയ്യാറാക്കുന്ന സ്മൂത്തികളിലേയ്ക്ക് അല്പം ഓട്സ് കൂടെ ചേർക്കാം.

ഇൻസ്റ്റന്റ് ഓട്‌സിൽ പ്രിസർവേറ്റീവുകളും കൃത്രിമ ചേരുവകളും ഉള്ളതിനാൽ, അത് പോഷകമൂല്യം കുറയ്ക്കുന്നു. അതിനാൽ, ഇതിന് പകരം വെറും ഓട്‌സ് തിരഞ്ഞെടുക്കുക. ശരീരഭാരം കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുമെന്ന് മാത്രമല്ല, അത് ഒരുപോലെ രുചികരവുമാണ് എന്നതാണ് ഏറ്റവും നല്ല കാര്യം!

അഭിപ്രായങ്ങള്‍ തേടൂ…

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP