ഈ വർഷത്തെ നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽവച്ച് ഏപ്രിൽ 18-നാകും പരീക്ഷ നടത്തുക.

അതേസമയം, സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതിൽ മാറ്റമുണ്ടായേക്കാമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) അറിയിച്ചു.
മൂന്നു മണിക്കൂർ 30 മിനിറ്റാകും പരീക്ഷ. 300 ചോദ്യങ്ങളാണുണ്ടാവുക.
പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 30-ന് മുൻപായി എംബിബിഎസ് ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരിക്കണം.
അപേക്ഷാ ഫോം ഔദ്യോഗിക വെബ് സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: NEET exam date announced.