നെടുങ്കണ്ടം കസ്റ്റഡി മരണം ;എസ്.പിയ്‌ക്കെതിരെ മുന്‍ എസ്.ഐ.സാബു

Loading...

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.പിയ്‌ക്കെതിരെ മുന്‍ എസ്.ഐ.സാബു. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. തൊടുപുഴ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് എസ്.ഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എസ്.പിയുടെ നിര്‍ദേശപ്രകാരം ചോദ്യംചെയ്തത് സഹപ്രവര്‍ത്തകരാണ്. രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉള്ളതു സംബന്ധിച്ച്‌ കട്ടപ്പന ഡിവൈ.എസ്.പിക്കും അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ സ്റ്റേഷനില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും മുന്‍ എസ്‌ഐ പറയുന്നു.

രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ ജയില്‍ മേധാവി സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

Loading...